ന്യൂഡല്‍ഹി: കള്ളപ്പണം വെളിപ്പെടുത്താന്‍ ഗരീബ് കല്യാണ്‍ യോജന എന്ന പേരില്‍ പുതിയ പദ്ധതി കൊണ്ടുവരുമെന്ന് ആര്‍ബിഐ അറിയിച്ചു. കള്ളപ്പണം സ്വയം വെളിപ്പെടുത്തുന്നവര്‍ അമ്പത് ശതമാനം തുക നികുതിയായി അടയ്‌ക്കേണ്ടിവരും. ബാക്കി തുകയില്‍ അമ്പത് ശതമാനം നാല് വര്‍ഷം ഗരീബ് കല്യാണ്‍ യോജനയില്‍ നിക്ഷേപിക്കണം.
കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്തുന്നവര്‍ നല്‍കുന്ന നികുതി പണം പാവപ്പെട്ടവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും ആര്‍ബിഐ അറിയിച്ചു. ഡിസംബര്‍ 30ന് ശേഷമുള്ള പരിശോധനയില്‍ കള്ളപ്പണം ഉണ്ടെന്ന് തെളിഞ്ഞാല്‍ നാല് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. കൂടാതെ ബാങ്കുകളില്‍ നിന്നും പിന്‍വലിക്കുന്ന തുക കുറയ്ക്കാനും ആര്‍ബിഐ തീരുമാനിച്ചിട്ടുണ്ട്.
ബാങ്കുകളില്‍ നിന്നും പരമാവധി ആഴ്ചയില്‍ ഒരു പ്രാവശ്യം 24,000 രൂപയും എടിഎമ്മില്‍ നിന്നും പ്രതിദിനം 2500 രൂപയും പിന്‍വലിക്കാനുള്ള അവസരം ഉണ്ടായിരുന്നു. ഇനി മുതല്‍ ഒരു അക്കൌണ്ടില്‍ നിന്നും 24,000 രൂപ വരെ മാത്രമേ പിന്‍വലിക്കാനാവൂ. ആഴ്ചയില്‍ ഒരു ദിവസം എടിഎമ്മില്‍ നിന്നും 24,000 രൂപ പിന്‍വലിച്ചു കഴിഞ്ഞാല്‍ പിന്നെ അടുത്ത ആഴ്ച മാത്രമേ ഇത്രയും തുക പിന്‍വലിക്കാനാവൂ.
Discussion about this post