ശബരിമല: മന്നം മെമ്മോറിയല്‍ എന്‍.എസ്.എസ് സൗജന്യ മെഡിക്കല്‍ എയ്ഡ് സെന്റര്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ജ്യോതി രാജ്, ഡോ.ലാലുരാജ് എന്നിവര്‍ ആദ്യ പരിശോധന നിര്‍വഹിച്ചു. രോഗികളെ കിടത്തി ചികില്‍സിക്കാനുളള സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചടങ്ങില്‍ പോലീസ് സ്‌പെെഷ്യല്‍ ഓഫീസര്‍ രമേഷ് കുമാര്‍, എന്‍.എസ്.എസ് ഹെഡ് ഓഫീസ് സൂപ്രണ്ടുമാരായ രാജഗോപാല്‍, പി.ബി മധുസൂദനന്‍, സ്റ്റാഫംഗം ജി. അനില്‍കുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
			


							









Discussion about this post