Monday, May 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ജയലളിതയുടെ വിയോഗത്തില്‍ കേരള മന്ത്രിസഭായോഗം അനുശോചനം രേഖപ്പെടുത്തി

by Punnyabhumi Desk
Dec 6, 2016, 11:49 am IST
in കേരളം

തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തില്‍ കേരള മന്ത്രിസഭായോഗം അനുശോചനം രേഖപ്പെടുത്തി. മൗനാചരണത്തോടെ ആരംഭിച്ചു നിര്‍ദിഷ്ട അജന്‍ഡകളിലേക്കു കടക്കാതെ അനുശോചനം രേഖപ്പെടുത്തി പിരിഞ്ഞു. മൂന്നുദിവസത്തെ ദുഃഖാചരണം സംസ്ഥാനത്ത് നടത്തും. എട്ടാം തീയതിയിലെ സര്‍ക്കാര്‍ പരിപാടികള്‍ ആര്‍ഭാടമില്ലാതെ നടത്തും. അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാവും ചടങ്ങുകളിലേക്ക് കടക്കുകയെന്നും മന്ത്രിസഭായോഗം വ്യക്തമാക്കി.

വിശേഷപ്പെട്ട ഭരണനൈപുണ്യവും നിരാലംബരായവരോടുള്ള ആത്മാര്‍ത്ഥമായ പ്രതിബദ്ധതയും കൊണ്ട് ശ്രദ്ധേയയായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെ ജീവിതദുരിതങ്ങള്‍ക്ക് ആശ്വാസമരുളാനുള്ള നിരവധിയായ നടപടികളിലൂടെയാണ് ജയലളിത തമിഴ്‌നാട്ടില്‍ ‘അമ്മ’ എന്ന നിലയിലേക്കുയര്‍ന്നത്. കേരളവുമായി എന്നു നല്ല ബന്ധം നിലനിര്‍ത്താന്‍ പ്രത്യേക ശ്രദ്ധവെച്ച അവര്‍ മലയാളികളുടെ മനസ്സില്‍ മായാത്ത സ്ഥാനം നേടിയിരുന്നു. ജയലളിതയുടെ വിയോഗം തമിഴ്‌നാട് ജനതയ്ക്കു മാത്രമല്ല ഇന്ത്യയ്ക്കാകെ കനത്ത നഷ്ടമാണുണ്ടാക്കിയിട്ടുള്ളത്. കേരളത്തിനും കേരള ജനതയ്ക്കും അപരിഹാര്യമാണ് ഈ നഷ്ടം. കലാരംഗത്തും രാഷ്ട്രീയരംഗത്തും ഒരുപോലെ പ്രഗല്‍ഭമായ നിലയില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും രണ്ടുതലത്തിലും ജനഹൃദയങ്ങളില്‍ മായാത്ത സ്ഥാനം നേടുകയും ചെയ്ത നേതാക്കള്‍ നമുക്കധികമുണ്ടായിട്ടില്ല. പല നൂതന സംരംഭങ്ങളും ആവിഷ്‌കരിച്ച് പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ കൈക്കൊണ്ട നടപടികളും ഉയര്‍ന്ന തലത്തിലുള്ള ഭരണകാര്യക്ഷമതയോടെയുള്ള പദ്ധതി നടപ്പാക്കലുകളും അവരെ ശ്രദ്ധേയമായ വ്യക്തിത്വമായി ഉയര്‍ത്തിനിര്‍ത്തി. സ്വന്തം നാടിന്റെയും ജനതയുടെയും മനസ്സും ശബ്ദവുമായി അവര്‍ മാറി.

പൊതുവില്‍ അത്ര സ്ത്രീസൗഹൃദമല്ലാത്ത ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പല വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ജയലളിത ഉയര്‍ന്നുവന്ന രീതി തീര്‍ച്ചയായും പ്രചോദനകരമാണ്. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ജനങ്ങള്‍ക്കിടയില്‍ സൗഹൃദവും സാഹോദര്യവും നിലനില്‍ക്കുന്നതിനുവേണ്ടി അവര്‍ കൈക്കൊണ്ട നടപടികള്‍ മാതൃകാപരമാണ്. ജയലളിതയുടെ വിയോഗംമൂലം രാജ്യത്തിനും ജനങ്ങള്‍ക്കും ഉണ്ടായിട്ടുള്ള നഷ്ടം പരിഹരിക്കുക വിഷമമാണ്. ഈ വിയോഗമുണ്ടാക്കിയിട്ടുള്ള ദുഃഖം ഈ മന്ത്രിസഭായോഗം ഇവിടെ രേഖപ്പെടുത്തുന്നു. ഹൃദയപൂര്‍വമായ അനുശോചനം തമിഴ്‌നാടിനെയും അവിടത്തെ ജനതയെയും ജയലളിതയുടെ ബന്ധുമിത്രാദികളെയും അറിയിക്കുന്നുവെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies