Friday, April 10, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അന്താരാഷ്ട്ര ചലച്ചിത്രമേള : ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങി

by Punnyabhumi Desk
Dec 7, 2016, 06:07 pm IST
in കേരളം

തിരുവനന്തപുരം: ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കുള്ള ഡെലിഗേറ്റ് പാസുകളുടെ വിതരണം പ്രമുഖ ചലച്ചിത്രനടിയും ചലച്ചിത്ര അക്കാഡമി ജനറല്‍ കൗണ്‍സില്‍ അംഗവുമായ മഞ്ജുവാര്യര്‍ക്ക് പാസും മീഡിയാ കിറ്റും നല്‍കി സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു.  ടാഗോര്‍ തിയറ്ററിലെ കൗണ്ടറില്‍നിന്ന് ഡെലിഗേറ്റുകള്‍ക്ക് പാസുകള്‍ വിതരണം ചെയ്യും.

പതിമൂന്നു തിയറ്ററുകളിലായി ഒമ്പതിനായിരം പേര്‍ക്കാണ് സിനിമ കാണാന്‍ സൗകര്യമുള്ളത്. എന്നാല്‍ അപേക്ഷകരുടെ എണ്ണം കൂടുതലായതിനാല്‍ പന്ത്രണ്ടായിരത്തോളം പേര്‍ക്ക് പാസുകള്‍ അനുവദിച്ചിട്ടുണ്ട്. തന്മൂലമുണ്ടായേക്കാവുന്ന ചെറിയ ചെറിയ അസൗകര്യങ്ങള്‍ ക്ഷമിച്ച് മേളയുടെ വിജയത്തിനായി സിനിമാപ്രേമികള്‍ സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു. ഡിസംബര്‍ 9നാണ് ചലച്ചിത്രമേള തുടങ്ങുന്നത്. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. വിശ്രുത ചലച്ചിത്രനടനും സംവിധായകനുമായ അമോല്‍ പലേക്കര്‍ വിശിഷ്ടാതിഥിയായിരിക്കും. മേളയോടനുബന്ധിച്ച് നല്‍കുന്ന ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് വിഖ്യാത ചെക്കോസ്ലാവാക്യന്‍ സംവിധായകന്‍ ജിറി മെന്‍സിലിന് സമ്മാനിക്കും.

അറുപത്തിരണ്ട് രാജ്യങ്ങളില്‍ നിന്നുള്ള 185 ചിത്രങ്ങളാണ് പല വിഭാഗങ്ങളിലായി മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. അഫ്ഗാന്‍ ചിത്രമായ പാര്‍ട്ടിംഗ് ആണ് ഉദ്ഘാടന ചിത്രം. സിനിമയോടുള്ള ജനങ്ങളുടെ അഭിനിവേശം നാള്‍ക്കുനാള്‍ കൂടിക്കൊണ്ടിരിക്കുന്നുവെന്നതിനു തെളിവാണ് ഓരോവര്‍ഷവും ചലച്ചിത്രമേളയ്ക്കുള്ള ഡെലിഗേറ്റുകളുടെ എണ്ണത്തിലുള്ള അനിയന്ത്രിതമായ വര്‍ധന. ഇത്രയും പ്രേക്ഷകര്‍ക്ക് ചലച്ചിത്രമേളയില്‍ ഒരിടത്തിരുന്ന് സിനിമകാണാന്‍ സൗകര്യമുണ്ടാകുന്ന വിധത്തില്‍ നൂറുകോടി രൂപ ചെലവില്‍ തിയേറ്റര്‍ കോംപ്ലക്‌സ് നിര്‍മിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. അതിനൊപ്പം ചിത്രാഞ്ജലി സ്റ്റുഡിയോയെ മിനി ഫിലിംസിറ്റിയായി ഉയര്‍ത്താനും നടപടിയായി. അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുവാനും ഈ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ദേശീയ ചലച്ചിത്രോത്സവവും സംഘടിപ്പിക്കും.

ഓരോ ജില്ലയിലും നാല്‍പതു കോടി ചെലവില്‍ സിഥിരം കള്‍ച്ചറല്‍ കോംപ്ലക്‌സുകളും ഗ്രാമപ്രദേശങ്ങളില്‍ അന്യംനിന്നു പോകുന്ന സിനിമാ ടാക്കീസുകളെ തിരിച്ചുകൊണ്ടുവരുന്നതിനായി നൂറു പുതിയ സിനിമാ തിയേറ്ററുകളും സ്ഥാപിക്കാനും സര്‍ക്കാര്‍ മുന്‍കൈയെടുക്കും. സിനിമാമേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഉയര്‍ന്നു വരുന്ന പുതിയ കലാകാരന്മാര്‍ക്ക് പ്രോത്സാഹനം നല്‍കാനുമുള്ള ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ ഈ നടപടികളെന്നും മന്ത്രി പറഞ്ഞു.

ഭിന്ന ലിംഗക്കാര്‍ക്കുള്ള പാസുകളുടെ വിതരണോദ്ഘാടനം നടിയും ആക്ടിവിസ്റ്റുമായ ശീതള്‍ ശ്യാമിനു പാസും മീഡിയാ കിറ്റും നല്‍കി മഞ്ജു വാര്യര്‍ നിര്‍വഹിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, കെ.ടി.ഡി.സി. ചെയര്‍മാന്‍ എം. വിജയകുമാര്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ബീനാ പോള്‍, സംവിധായകന്‍ ടി.വി. ചന്ദ്രന്‍, നടിയും ആക്ടിവിസ്റ്റുമായ ശീതള്‍ ശ്യാം, ചലച്ചിത്ര അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവര്‍ സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

കേരളം

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.
കേരളം

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies