വെഞ്ഞാറമൂട്: മാണിക്കോട് ശിവക്ഷേത്രത്തില്‍ ശിവരാത്രി ഉല്‍സവത്തോടനുബന്ധിച്ചുള്ള സമൂഹ വിവാഹം ഇന്നു നടക്കും. ആറു യുവതികള്‍ മംഗല്യവതികളാകും. രാവിലെ 9.30നു നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി വി. സുരേന്ദ്രന്‍പിള്ള ഉദ്‌ഘാടനം ചെയ്യും. സമൂഹ വിവാഹചടങ്ങുകള്‍ കോലിയക്കോട് കൃഷ്‌ണന്‍നായര്‍ ഉദ്‌ഘാടനം ചെയ്യും. മംഗല്യകര്‍മ നിര്‍വഹണം ഗോകുലംഗോപാലന്‍ നിര്‍വഹിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജഗോപാലന്‍നായര്‍, തിരുവനന്തപുരം റെഞ്ച് ഐജി: കെ. പത്മകുമാര്‍, പാലോട് രവി തുടങ്ങിയവര്‍ പങ്കെടുക്കും.
Discussion about this post