തിരുവനന്തപുരം: നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയും ശാസ്ത്ര സാങ്കേതിക മന്ത്രാലയവും ഭൗമശാസ്ത്ര മന്ത്രാലയവും വിജ്ഞാന ഭാരതിയുടെ പങ്കാളിത്തതോടെ ഡിസംബര്‍ ഏഴ് മുതല്‍ 11 വരെ ഡല്‍ഹിയില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ ശാസ്ത്രോത്സവത്തിലെ മികച്ച സ്റ്റാളിനുള്ള പുരസ്കാരം ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അതിന്റെ ഗവേഷണസ്ഥാപനങ്ങളും ചേര്‍ന്ന് ഒരുക്കിയ സ്റ്റാളിന് ലഭിച്ചു.
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനെ പ്രതിനിധീകരിച്ച് കെ. ശബരീഷ്, ജെ.എസ്. ജയക്യഷ്ണന്, നാറ്റ്പാകിനെ പ്രതിനിധീകരിച്ച് ഷാഹിം എസ്, പി. രാജഗോപാലന്‍ നായര്‍, ജെ.എന്‍.ടി.ബി.ജി.ആര്.ഐയെ പ്രതിനിധീകരിച്ച് ഡോ.എസ്.ബിനു, സി.ഡബ്യു.ആര്.ഡി.എമ്മിനെ പ്രതിനിധീകരിച്ച് ഡോ. കെ. ആര്. പ്രസന്നകുമാര്‍, ഡോ.കെ.ചിന്നി.വി നാഗകുമാര്‍, കെ.എഫ്.ആര്.ഐയെ പ്രതിനിധീകരിച്ച ്ഡോ.എസ്.സന്ദീപ് എന്നിവര്‍ ശാസ്ത്രോത്സവത്തില്‍ പങ്കെടുത്തു. കെ. ശബരീഷും, ഷാഹീമും കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പു മന്ത്രി ഡോ.ഹര്‍ഷ വര്‍ധനില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
Discussion about this post