തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിലെ സേവനങ്ങള്‍ സംബന്ധിച്ചും അഴിമതി സംബന്ധിച്ചും പൊതുജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കാവുന്ന വെബ്സൈറ്റ് ഫോര്‍ ദി പീപ്പിള്‍ പരീക്ഷണാര്‍ത്ഥം പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം ജില്ലയില്‍ ലഭ്യമായിട്ടുളള ഈ സൗകര്യം ഡിസംബര്‍ 27 മുതല്‍ സംസ്ഥാനവ്യാപകമായി ലഭ്യമാക്കും.
ഇന്റര്‍നെറ്റ് സൗകര്യമുളള ഏത് കമ്പ്യൂട്ടര്‍ വഴിയും അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയും പൊതുജനങ്ങള്‍ക്ക് https://pglsgd.kerala.gov.in എന്ന വിലാസത്തില്‍ പരാതികള്‍ അപ് ലോഡ് ചെയ്യാം. അപേക്ഷാ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് നേരത്തെ നല്കിയ അപേക്ഷയുടെ നില പരിശോധിക്കുന്നതോടൊപ്പം പൊതുജനങ്ങള്‍ക്ക് അഭിപ്രായവും ഈ സൈറ്റില്‍ രേഖപ്പെടുത്താം. തദ്ദേശസ്വയംഭരണ മന്ത്രിയുടെ നേരിട്ടുളള നിയന്ത്രണത്തിലുളള ഫോര്‍ ദ പീപ്പിള്‍ സെല്ലില്‍ വകുപ്പിലെ അഴിമതിയാരോപണങ്ങള്‍ സംബന്ധിച്ച ഓഡിയോ, വീഡിയോ ക്ലിപ്പിംഗുകള്‍ അപ്ലോഡ് ചെയ്യാനുളള സൗകര്യവും ഉണ്ടായിരിക്കും. വെബ്സൈറ്റിന്റെ ഔപചാരിക ഉദ്ഘാടനം ജനുവരി 11 ന് നടക്കും.
Discussion about this post