തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ നടക്കുന്ന ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പുരാവസ്തു, പുരാരേഖാ വകുപ്പുകളുടെ ആഭിമുഖ്യത്തിലുളള സാമൂഹ്യമാറ്റത്തിന് കാരണമായ ചരിത്രരേഖകളുടെയും ചരിത്രവസ്തുക്കളുടെയും പ്രദര്‍ശനം ചെമ്പഴന്തി ഗുരുകുലം മഠാധിപതി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്തു.
തുറമുഖ, പുരാരേഖാ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, നഗരസഭാ കൗണ്‍സിലര്‍ കെ.എസ്.ഷീല, പുരാരേഖാ, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ. രജികുമാര്‍ എന്നിവര്‍ പ്രദര്‍ശന സ്റ്റാള്‍ സന്ദര്‍ശിച്ചു.












