Sunday, August 23, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

വേളി ടൂറിസ്റ്റ് വില്ലേജ് രണ്ടാംഘട്ടത്തിന്റെ പ്രവര്‍ത്തനം ത്വരിതഗതിയിലാക്കും

by Punnyabhumi Desk
Dec 23, 2016, 06:30 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ആക്കുളം ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെയും വേളി ടൂറിസ്റ്റ് വില്ലേജ് രണ്ടാംഘട്ട പ്രവര്‍ത്തനവും ത്വരിതഗതിയിലാക്കാന്‍ സഹകരണടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കാന്‍ കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് ആവശ്യമായ ചര്‍ച്ചകള്‍ ജില്ലാ കളക്ടറുമായി നടത്തി പ്രശ്‌നപരിഹാരമുണ്ടാക്കും. കണ്‍വെന്‍ഷന്‍ സെന്റര്‍ നടത്തിപ്പിന്റെ ചുമതലയുളള സംരംഭകന്‍ അടക്കമുളളവരുടെ യോഗം വിളിക്കാന്‍ ടൂറിസം ഡയറക്ടറെ ചുമതലപ്പെടുത്തി. നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇതര വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരണമെന്ന് അഭ്യര്‍ത്ഥിക്കാനും തീരുമാനിച്ചു.

വേളി ടൂറിസ്റ്റ് വില്ലേജ് രണ്ടാംഘട്ട പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുന്നതിന് ഇപ്പോള്‍ തയ്യാറാക്കിയിട്ടുളള പദ്ധതി കിഫ്ബി വഴിയോ, മറ്റേതെങ്കിലും മാതൃകയിലോ ആരംഭിക്കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കാന്‍ ടൂറിസം ഡയറക്ടറെ യോഗം ചുമതലപ്പെടുത്തി. രണ്ടു പ്രോജക്ടുകളുടെയും പ്രവര്‍ത്തന അവലോകനം രണ്ടാഴ്ച കൂടുമ്പോള്‍ മന്ത്രിതലത്തില്‍ വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു. യോഗത്തില്‍ ടൂറിസം ഡയറക്ടര്‍ യു.വി ജോസ്, കെ.ടിഐ.എല്‍ പ്രതിനിധികള്‍, ജില്ലാകളക്ടര്‍, എസ്. വെങ്കിടേസപതി, തഹസില്‍ദാര്‍, ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies