Saturday, July 12, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മകരവിളക്കിന് കെ.എസ്.ആര്‍.ടി.സിയുടെ 1000 ബസുകള്‍ സര്‍വീസ് നടത്തും

by Punnyabhumi Desk
Dec 29, 2016, 04:39 pm IST
in കേരളം

പത്തനംതിട്ട: ശബരിമല മകരവിളക്ക് ദിവസം കെ.എസ്.ആര്‍.ടി.സിയുടെ ആയിരം ബസുകള്‍ സര്‍വീസ് നടത്തും. ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്ന കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്ക് പരമാവധി വിശ്രമം നല്‍കാന്‍ നടപടിയുണ്ടാവും. കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ട സാഹചര്യത്തിലാണിത്. ബസുകളുടെ എണ്ണം വര്‍ധിപ്പിച്ച് ഡ്രൈവര്‍മാരുടെ ജോലിഭാരം കുറയ്ക്കാനാണ് ശ്രമം. പത്തനംതിട്ട ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മകരവിളക്ക് ഒരുക്കങ്ങള്‍ സംബന്ധിച്ച അവലോകന യോഗത്തിലാണ് തീരുമാനം.

കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് പത്തനംതിട്ടയില്‍ നഗരസഭ പാര്‍ക്കിംഗ് സൗകര്യമൊരുക്കും. മകരവിളക്ക് ദിനങ്ങളില്‍ അടിയന്തിര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് ശബരിമലയുടെ അനുബന്ധ പഞ്ചായത്തുകളില്‍ പ്രത്യേക സംഘത്തെ രൂപീകരിക്കും. സന്നിധാനത്ത് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് ജില്ലാ കളക്ടര്‍ കത്ത് നല്‍കും. മകരവിളക്കിന് കൂടുതല്‍ ആംബുലന്‍സുകളുടെ സേവനം ഉറപ്പുവരുത്തും. വിവിധ ഇടത്താവളങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും ആംബുലന്‍സുകള്‍ ഉണ്ടാവും.

സന്നിധാനത്തെ ആശുപത്രിയോട് ചേര്‍ന്ന് 25 കിടക്കകള്‍ ഇടുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനു ദേവസ്വത്തിന് കത്ത് നല്‍കും. തിരുവാഭരണ ഘോഷയാത്ര നടക്കുന്ന ദിവസങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തും. മകരജ്യോതി കാണുന്നതിന് തീര്‍ഥാടകര്‍ എത്തുന്ന സ്ഥലങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തും. ഇലവുങ്കല്‍, നെല്ലിമല, അയ്യന്‍മല എന്നിവിടങ്ങളില്‍ പൊതുമരാമത്ത് നിരത്തുവിഭാഗം ബാരിക്കേഡുകള്‍ സ്ഥാപിക്കും. ശബരിമലയിലേക്കുള്ള റോഡിലെ തകര്‍ന്ന ബാരിക്കേഡുകള്‍ നന്നാക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കും.

മകരവിളക്ക് ദിവസം അയ്യപ്പസേവാ സംഘത്തിന്റെ 500 സ്‌ട്രെച്ചര്‍ വോളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കും. ദുരന്തനിവാരണം ഡെപ്യുട്ടി കളക്ടര്‍ ജി.ബാബു, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies