Saturday, July 12, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട് : മാര്‍ഗനിര്‍ദ്ദേശങ്ങളായി

by Punnyabhumi Desk
Jan 17, 2017, 06:10 pm IST
in കേരളം

തിരുവനന്തപുരം: വിവിധ കാരണങ്ങളാല്‍ സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുന്ന ജനങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ ഫണ്ട് സമാഹരിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട് നടപ്പാക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവായി.

സമൂഹത്തില്‍ വിവിധ കാരണങ്ങളാല്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും ഒറ്റപ്പെട്ടവരുമായ വ്യക്തികള്‍ക്കും/സന്നദ്ധസംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ധനസഹായവും ഈ ഫണ്ടില്‍ നിന്ന് അനുവദിക്കും. പൊതുജനങ്ങള്‍, സന്നദ്ധസംഘടനകള്‍/സാമൂഹ്യപ്രവര്‍ത്തനത്തില്‍ താത്പര്യമുള്ള സ്ഥാപനങ്ങള്‍, ഉദാരമനസ്‌കരായ പ്രമുഖ വ്യക്തികള്‍ മുതലായവരുടെ സഹകരണത്തോടെയാവും ഫണ്ട് സ്വരൂപിക്കലും വിനിയോഗവും. ഭവന നിര്‍മ്മാണം/അറ്റകുറ്റപ്പണികള്‍/നവീകരണം എന്നിവയ്ക്ക് പരമാവധി മൂന്നര ലക്ഷം രൂപ ധനസഹായം ലഭിക്കും. വൃദ്ധജനങ്ങളുടെയും പുറംപോക്കില്‍ താമസിക്കുന്നവരുടേയും പുനരധിവാസത്തിനുള്ള ധനസഹായം പരമാവധി രണ്ട് ലക്ഷം രൂപ. സാമ്പത്തിക പ്രശ്‌നങ്ങളാല്‍ ജീവിതം വഴിമുട്ടിയവര്‍ക്കുള്ള സമാശ്വാസ ധനസഹായം പരമാവധി ഒരു ലക്ഷം രൂപ. മറ്റ് സമാശ്വാസ ധനസഹായം പരമാവധി പതിനായിരം രൂപ. ഈ പരിധിയില്‍ കൂടുതല്‍ തുക അനുവദിക്കുന്നത് മന്ത്രിഭയുടെ പ്രത്യേക അനുമതിയോടെ മാത്രമായിരിക്കും. ധനസഹായ അപേക്ഷയ്ക്ക് നിശ്ചിത മാതൃകയില്ല.

ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ മുഖ്യമന്ത്രിക്ക് നേരിട്ടോ, ധനകാര്യവകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കോ സമര്‍പ്പിക്കാം. മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പൊതുതാത്പര്യമെന്ന നിലയില്‍ ഏതൊരു പൗരനും വ്യക്തികള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കുവേണ്ടി ധനസഹായത്തിനായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഗുണഭോക്താവിനെ സംബന്ധിക്കുന്ന വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന റേഷന്‍ കാര്‍ഡ്ക്ക ആധാര്‍കാര്‍ഡ്, പാസ് ബുക്കിന്റെ ആദ്യപുറം എന്നിവയുടെ പകര്‍പ്പ് നിര്‍ബന്ധമായും അപേക്ഷയോടൊപ്പം ഉള്‍ക്കൊള്ളിച്ചിരിക്കണം.

അപേക്ഷകള്‍ ധനകാര്യ (ഫണ്ട്‌സ്) വകുപ്പില്‍ നിന്നും അതത് ജില്ലാകളക്ടര്‍മാരുടെ റിപ്പോര്‍ട്ടിനായി അയയ്ക്കും. വിശദമായ റിപ്പോര്‍ട്ട് ജില്ലാകളക്ടര്‍മാര്‍ പത്ത് ദിവസത്തിനുള്ളില്‍ ലഭ്യമാക്കണം. സഹായധനം/വീട് നിര്‍മ്മാണം എന്നിങ്ങനെയുള്ള അപേക്ഷകളിന്മേല്‍ അപേക്ഷാതീയതിക്ക് മുമ്പുള്ള അപേക്ഷകന്റെ ആറ് മാസത്തെ വരുമാനവിവരം കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള റിപ്പോര്‍ട്ടാണ് നല്‍കേണ്ടത്. സമാനമായ ആവശ്യത്തിന് അപേക്ഷകന് സര്‍ക്കാര്‍/സര്‍ക്കാരിതര സ്ഥാപനങ്ങള്‍/സന്നദ്ധസംഘടനകള്‍ എന്നിവിടങ്ങളില്‍ നിന്നും മുമ്പ് സഹായം ലഭിച്ചിട്ടില്ലെന്നും ഇപ്പോള്‍ സഹായം അനിവാര്യമാണെന്നും കളക്ടര്‍ സാക്ഷ്യപ്പെടുത്തണം. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി/മന്ത്രിസഭയുടെ ഉത്തരവിന് വിധേയമായി അര്‍ഹമായ ധനസഹായം ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനത്തിലൂടെ ഗുണഭോക്താവിന്റെ ആധാര്‍ അധിഷ്ഠിത ബാങ്ക് അക്കൗണ്ടിലേക്ക് ധനകാര്യ വകുപ്പില്‍ നിന്നും അനുവദിച്ച് നല്‍കും. അപേക്ഷ സമര്‍പ്പിക്കപ്പെട്ട് ഒരു മാസത്തിനുള്ളില്‍ തന്നെ സഹായം ഗുണഭോക്താവിന് ലഭ്യമായിട്ടുണ്ട് എന്ന് ബന്ധപ്പെട്ട സെക്ഷന്‍ ഉറപ്പ് വരുത്തണം. ഇതുമായി ബന്ധപ്പെട്ടുള്ള ഏതെങ്കിലും നടപടികളുടെ ഫയല്‍ വൈകിപ്പിക്കുകയോ നടപടികളില്‍ വീഴ്ച വരുത്തുകയോ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.

ഫണ്ടില്‍ നിന്നും വ്യക്തികള്‍ക്ക് സ്ഥലം വാങ്ങുന്നതിനോ വീട് വയ്ക്കുന്നതിനോ ധനസഹായം അനുവദിക്കുന്ന പക്ഷം ഗുണഭോക്താവ് ആ വസ്തുവകകള്‍ പന്ത്രണ്ട് വര്‍ഷത്തേക്ക് ക്രയവിക്രയം ചെയ്യാതിരിക്കാന്‍ വേണ്ട നടപടികള്‍ റവന്യൂ അധികൃതര്‍ കൈക്കൊള്ളണമെന്നും ഉത്തരവില്‍ പറയുന്നു

ShareTweetSend

Related News

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies