Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

കൈത്തറിമേഖല സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി എ.സി. മൊയ്തീന്‍

by Punnyabhumi Desk
Jan 28, 2017, 03:12 pm IST
in മറ്റുവാര്‍ത്തകള്‍

കോഴിക്കോട്: കൈത്തറിമേഖലയെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് വ്യവസായവാണിജ്യ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. 201718 അധ്യയന വർഷം മുതൽ സർക്കാർ, എയ്ഡഡ് സ്‌കൂൾ വിദ്യാർഥികൾക്ക് സൗജന്യ കൈത്തറി സ്‌കൂൾ യൂനിഫോം നൽകുന്ന പദ്ധതിയുടെ ഭാഗമായി കോഴിക്കോട്, കണ്ണൂർ ഭാഗത്തുനിന്ന് നെയ്‌തെടുത്ത യൂനിഫോം ഹാൻവീവിന് കൈമാറുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാൻവീവ് ചെയർമാൻ കെ.പി. സഹദേവൻ മന്ത്രിയിൽനിന്ന് കൈത്തറി തുണി ഏറ്റുവാങ്ങി. സൗജന്യ കൈത്തറി യൂനിഫോം പദ്ധതിയിലൂടെ കൈത്തറി തൊഴിലിലേക്ക് കൂടുതൽ പേരെ കൊണ്ടുവരാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

പദ്ധതിയിലൂടെ കൂടുതൽ തൊഴിലവസരം ഉണ്ടാക്കാൻ കഴിയും. വർഷത്തിൽ 300 ദിവസമെങ്കിലും തൊഴിൽ കൊടുക്കാൻ കഴിഞ്ഞാൽ അവരുടെ വരുമാനത്തിൽ വർധനവുണ്ടാവും. ഇതോടെ തൊഴിലിൽ ഉറച്ചുനിൽക്കാൻ തൊഴിലാളിയുണ്ടാവും. നല്ല ഉൽപാദനം നടത്തുന്ന തൊഴിലാളിക്ക് സർക്കാർ പ്രോത്സാഹനം നൽകും. നിലവിൽ 1300 കൈത്തറി തൊഴിലാളികളാണ് പദ്ധതിയുടെ ഭാഗമായുള്ളത്. ഫെബ്രുവരിയോടെ ഇത് മൂവായിരത്തോളമാവും. ഒന്നര ലക്ഷം മീറ്റർ തുണി ഇപ്പോൾ ഉൽപാദിപ്പിച്ചിട്ടുണ്ട്. ഓരോ സ്‌കൂളുകളിൽനിന്നും യൂനിഫോമിന്റെ നിറം നേരത്തെ ശേഖരിച്ചുവെച്ചിട്ടുണ്ട്. ഏപ്രിൽ 15നകം തുണി സ്‌കൂളുകളിൽ എത്തിച്ചുകൊടുത്താൽ സ്‌കൂളുകൾ തുറക്കുമ്പോഴേക്ക് യൂനിഫോം തയ്ക്കാൻ കഴിയും. ഇത് സമയ ബന്ധിതമായി ചെയ്യണം.സർക്കാർ സ്‌കൂളുകൾക്ക് തുണി കൊടുക്കുക എന്ന ലക്ഷ്യത്തിലേക്ക് പദ്ധതി പരിമിതപ്പെട്ടുപോവരുത്. അടുത്ത വർഷം പൂർണമായും ഇത് ഏറ്റെടുക്കാൻ കഴിയും എന്ന ആത്മ വിശ്വാസത്തിലാണ് ഈ രംഗത്തുള്ളവർ. ഈ പദ്ധതി കേരളത്തിന്റെ പാരമ്പര്യ നെയ്ത്തുമേഖലയെ ലോകത്തിന്റെ മുന്നിൽ കൊണ്ടുവരാനുള്ള സംവിധാനം കൂടിയായി മാറും.

തമിഴ്‌നാട്ടിലാണ് ഇപ്പോൾ ഡൈയിംഗ് നടത്തുന്നത്. അതിന്റെ സാങ്കേതിക സൗകര്യം കേരളത്തിൽ ഇല്ലാത്തതിന്റെ പ്രശ്‌നമുണ്ട്. ഡൈയിംഗ് സംവിധാനം കേരളത്തിലുണ്ടാക്കാൻ ബജറ്റിൽ നിർദേശിച്ചിട്ടുണ്ട്. ടെക്‌സ്‌റ്റൈൽ മിൽ നവീകരണത്തിനായി തുക നീക്കിവെച്ചിട്ടുണ്ട്. ഫെബ്രുവരി ആറോടെ ചില മില്ലുകൾ തുറക്കാൻ കഴിയും. പൊതുമേഖല സ്വയം നവീകരിച്ച് സ്വന്തം കാലിൽ നിൽക്കാൻ കഴിയും വിധം പ്രാപ്തമാക്കണം. പൊതുമേഖലാ സ്ഥാപനങ്ങൾ പരസ്പരം സഹകരിച്ചാൽതന്നെ ഒരുപാട് മാറ്റമുണ്ടാക്കാൻ കഴിയും. സർക്കാറിന്റെ ഭൂമി ഒരിഞ്ചു നഷ്ടപ്പെടാതെ വികസനത്തിന് പ്രയോജനപ്പെടുത്തും. കോഴിക്കോടിന്റെ വ്യാവസായിക പാരമ്പര്യം തിരിച്ചുകൊണ്ടുവരണം. വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ സ്വകാര്യമേഖലയ്ക്കും പ്രോത്സാഹനം നൽകും. വ്യവസായം തുടങ്ങാനുള്ള നടപടികൾ ലഘൂകരിക്കും. ഏകജാലക സംവിധാനം ഫലപ്രദമാക്കുമെന്നും മന്ത്രി അറിയിച്ചു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies