Sunday, September 14, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സ്വാശ്രയ കോളേജ് പ്രശ്‌നം: സര്‍ക്കാരും സര്‍വ്വകലാശാലയും ഇടപെടും

by Punnyabhumi Desk
Feb 3, 2017, 05:54 pm IST
in കേരളം

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളില്‍ ഇന്റേണല്‍ അസസ്‌മെന്റുള്‍പ്പെടെയുളള പ്രശ്‌നങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കാന്‍ നിലവിലുളള സംവിധാനത്തില്‍ ഏത് രീതിയിലുളള പരിഷ്‌ക്കരണം ആവാം എന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നാലു വൈസ്ചാന്‍സലര്‍മാരുടെ സമിതിയെ നിയോഗിക്കും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ചേമ്പറില്‍ നടന്ന വൈസ്ചാന്‍സലര്‍മാരുടെ യോഗത്തിലാണ് തീരുമാനം. അംഗങ്ങളെ തീരുമാനിക്കാന്‍ വിദ്യാഭ്യാസ മന്ത്രിയെ ചുമതലപ്പെടുത്തി.

അധ്യാപക നിയമനം സര്‍വ്വകലാശാലാ നിയമം അനുശാസിക്കുന്ന രീതിയില്‍ത്തന്നെ നടത്താനും മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. കലാലയങ്ങളില്‍ സര്‍വ്വകലാശാലാ നിയമപ്രകാരമുളള തസ്തികകള്‍ മാത്രമേ നിലനിര്‍ത്താന്‍ അനുവദിക്കൂ. അധ്യാപന നിലവാരം ഉറപ്പാക്കണം. സര്‍വ്വകലാശാലാ ഭരണസമിതികള്‍ നിയോഗിക്കുന്ന വിവിധ കമ്മിറ്റികള്‍ കോളേജുകളില്‍ നടത്തുന്ന പരിശോധനകള്‍ നിരീക്ഷിക്കും. ഇതില്‍ ക്രമക്കേടോ അപാകതയോ ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കും. പ്രാഥമികമായി വിദ്യാര്‍ത്ഥികള്‍ക്ക് പരിഗണന ലഭിക്കണം. വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിക്കപ്പെടരുത്. പല കോളേജുകളിലും മതിയായ പശ്ചാത്തല സൗകര്യമില്ല. അധ്യാപക രക്ഷാകര്‍തൃ സംഘടനകള്‍, കോളേജ് യൂണിയനുകള്‍ എന്നിവ പലയിടത്തും പേരിനു മാത്രമേ പ്രവര്‍ത്തിക്കുന്നുളളൂ. വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിഹരിക്കാന്‍ സംവിധാനങ്ങളില്ല. സര്‍വ്വകലാശാലകള്‍ അവയില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ വിനിയോഗിക്കുന്നില്ല. പല അവസരങ്ങളിലും മാനേജ്‌മെന്റുകള്‍ സര്‍വ്വകലാശാലകളെ സ്വാധീനിക്കുന്നു. ഇക്കാര്യത്തില്‍ സര്‍വ്വകലാശാലകള്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. എല്ലാ കോളേജുകളിലും കോളേജ് യൂണിയനുകളും അധ്യാപക രക്ഷാകര്‍തൃ സംഘടനകളും പ്രവര്‍ത്തനനിരതമാണെന്ന് ഉറപ്പാക്കണം. ഇത് സംബന്ധിച്ച് വൈസ്ചാന്‍സലര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ സി. രവീന്ദ്രനാഥ്, കെ.കെ. ശൈലജ, വി.എസ്. സുനില്‍ കുമാര്‍, ജെ. മെഴ്‌സിക്കുട്ടി അമ്മ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

കേരളം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

കേരളം

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

Discussion about this post

പുതിയ വാർത്തകൾ

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 18 പേര്‍ ചികിത്സയിലുണ്ടെന്ന് ആരോഗ്യ വകുപ്പ്

ഓപ്പറേഷന്‍ ഡി -ഹണ്ട്: 105 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

അന്താരാഷട്ര മുരുകഭക്ത സംഗമം; സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ അനുസ്മരണം: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം നിര്‍വഹിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies