Monday, September 14, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ആലുവ ശിവരാത്രിദിനത്തില്‍ മണപ്പുറത്ത് പ്ലാസ്റ്റിക് നിരോധനം

by Punnyabhumi Desk
Feb 9, 2017, 01:16 pm IST
in കേരളം

ആലുവ: ആലുവ ശിവരാത്രിദിനത്തില്‍ മണപ്പുറത്ത് പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തി. 24 ന് നടക്കുന്ന ശിവരാത്രിയോടനുബന്ധിച്ച് വിവിധ വകുപ്പ് അദ്ധ്യക്ഷന്‍മാരുടെ അവലോകന യോഗത്തിലാണ് തീരുമാനം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത് പ്ലാസ്റ്റിക് ബോട്ടിലുകളില്‍ കുടിവെള്ളം, മറ്റ് ശീതളപാനീയങ്ങള്‍ വില്‍ക്കുന്നതിനും വിലക്കുണ്ട്. ടെന്‍ഡര്‍ നോട്ടീസിലൂടെ ഈ കാര്യം കച്ചവടക്കാരെ അറിയിക്കും.

വിശ്വാസികള്‍ക്കായി അയ്യായിരം ലിറ്റര്‍ വീതം വിതരണം ചെയ്യാന്‍കഴിയുന്ന അഞ്ച് ചുക്കുവെള്ള കൗണ്ടറുകള്‍ ദേവസ്വം ബോര്‍ഡ് സ്ഥാപിക്കുന്നുണ്ട്. ശിവരാത്രി മണപ്പുറത്ത് കാലങ്ങളായി കുഴികക്കൂസുകളാണ് നിര്‍മിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ദേവസ്വം ബോര്‍ഡ് ഇരുപത് ബയോ ടോയ്െലറ്റുകള്‍ സ്ഥാപിക്കും. ബലിതര്‍പ്പണത്തിനായി പുരോഹിതന്‍മാര്‍ വാഴയിലയ്ക്ക് പകരം ഡിസ്പോസിബിള്‍, പ്ലാസ്റ്റിക് പ്ലേറ്റുകള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത് ഇത്തവണ അനുവദിക്കില്ല. ബലിതര്‍പ്പണത്തിന് അന്‍പത് രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തേതു പോലെ ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് ബലിപ്പുരകള്‍ ദേവസ്വം ബോര്‍ഡ.. നിര്‍മിച്ചു നല്‍കും. 175 മീറ്റര്‍ നീളത്തിലും നാല് മീറ്റര്‍ വീതിയിലുമാണ് പന്തലിടുന്നത്. ഇതിനുള്ളിലെ സ്ഥലം ഓരോ പുരോഹിതന്‍മാര്‍ക്കായി ലേലം ചെയ്ത് വീതിച്ച് നല്‍കും. പ്ലേവുഡ് ഉപയോഗിച്ച് ഓരോ ബലിപ്പുരകളും പ്രത്യേകം തിരിക്കും. പുതിയ സംവിധാനം വരുന്നതോടെ ബലിപ്പുരകള്‍ക്ക് ഒരേ രൂപം വരും. പുരോഹിതര്‍ ടാര്‍പോളിനും ഓലയും മറ്റും കൊണ്ടുവന്ന് ബലിപ്പുരകള്‍ നിര്‍മിച്ചാണ് നേരത്തെ തര്‍പ്പണ ചടങ്ങുകള്‍ നടത്തിയിരുന്നത്. ആധുനികവത്കരണത്തിന്റെ ഭാഗമായി പഴയ രീതികള്‍ ഉപേക്ഷിക്കുകയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ഒരിക്കല്‍ എടുത്തുവരുന്ന വിശ്വാസികള്‍ക്ക് സൗജന്യമായി ബോര്‍ഡ് ലഘുഭക്ഷണം നല്‍കും. കൂടുതല്‍ കൂടുതല്‍ വഴിപാട് കൗണ്ടറുകള്‍ തുറക്കും.

ഇതാദ്യമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പുരോഹിതന്‍മാര്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ദേവസ്വം ബോര്‍ഡിന്റെ മൂന്ന് ബലിത്തറകള്‍ മണപ്പുറത്തുണ്ടാകും. ഒരേസമയം 750 പേര്‍ക്ക് ബലിയര്‍പ്പിക്കാന്‍ സാധിക്കും. ബലിതര്‍പ്പണത്തിന് പുഴയിലിറങ്ങുന്നവരുടെ സുരക്ഷയ്ക്കായി ബാരിക്കേഡുകള്‍ സ്ഥാപിക്കാനും കടവുകളില്‍ മണല്‍ചാക്കുകള്‍ വിരിക്കാനും തീരുമാനമായി. വെളിച്ചമെത്തിക്കാന്‍ കെ.എസ്.ഇ.ബി.ക്കും വെള്ളമെത്തിക്കാന്‍ ജല അതോറിറ്റിക്കും നിര്‍ദ്ദേശം നല്‍കി. വൈദ്യുതി ബോര്‍ഡിനോടൊപ്പം അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ജനറേറ്റര്‍ സംവിധാനവും ഒരുക്കും. കെ.എസ്.ആര്‍. ടി.സി. സ്പെഷ്യല്‍ ബസ് സ്റ്റാന്‍ഡ് വടക്കേ മണപ്പുറത്ത് സജ്ജമാക്കും. ആവശ്യത്തിന് പോലീസുകാരേയും നിയോഗിക്കാന്‍ യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അജയ് തറയില്‍, കെ. രാഘവന്‍, കമ്മിഷണര്‍ സി.വി. രാമരാജ പ്രസാദ്, സെക്രട്ടറി വി.എസ്. ജയകുമാര്‍, ചീഫ് എന്‍ജിനീയര്‍ ജി. മുരളീകൃഷ്ണന്‍, ആലുവ നഗരസഭ ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം, ആലുവ തഹസില്‍ദാര്‍ സന്ധ്യാദേവി, വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ഉന്നത ഉദ്യോഗസ്ഥര്‍, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികള്‍, നഗരസഭ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies