തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ലഭിക്കുന്ന പണം ഇട്രഷറിയുമായി ബന്ധിക്കപ്പെട്ട ഒന്‍പത് ബാങ്കുകളുടെ എല്ലാ ശാഖകളിലൂടെയും സ്വീകരിക്കാന്‍ ധനവകുപ്പ് അനുമതി നല്‍കി.
ഇപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ സ്വീകരിക്കുന്ന പണം ട്രഷറികളിലും മൂന്ന് ഏജന്‍സി ബാങ്കുകളുടെ ട്രഷറി ശാഖകളിലും മാത്രമാണ് അടയ്ക്കാനാകുന്നത്. ഗവണ്‍മെന്റ് അക്കൗണ്ടിലേക്ക് പണമെത്തുന്ന കാലതാമസം ഒഴിവാക്കാനാണ് പുതിയ നടപടി. തുടക്കത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കളക്ഷന്‍ മാത്രമാണ് ബാങ്ക് ശാഖകളില്‍ സ്വീകരിക്കുക. അടുത്ത ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്കും ഈ സൗകര്യം ലഭ്യമാക്കും. എസ്.ബി.ഐ, എസ്.ബി.ടി, കാനറാ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഐ.ഡി.ബി.ഐ ബാങ്ക്, യൂക്കോ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ,ആന്ധ്രാ ബാങ്ക് എന്നിവയുടെ ശാഖകളിലാണ് പുതിയ സൗകര്യം 2017 പെബ്രുവരി ഒന്നുമുതല്‍ നിലവില്‍ വന്നത്. ഇട്രഷറി സംവിധാനം വ്യാപിപ്പിക്കാന്‍ ബാങ്കുകള്‍ തയ്യാറായതിന്റെ അടിസ്ഥാനത്തില്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.












