തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും ന്യായ വിലയ്ക്ക് അരി വിതരണം ചെയ്യുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. അരിവിലയിലുണ്ടായ വര്‍ധനയെ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് ആരംഭിക്കുന്ന അരിക്കടകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സപ്ലൈകോ ഇല്ലാത്ത മുപ്പത്തിനാലു പഞ്ചായത്തുകളില്‍കൂടി കുറഞ്ഞ വിലയ്ക്ക് അരി വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 2013ലെ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കാത്തതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം കേരളത്തിന് അഡീഷണല്‍ അലോട്ട്‌മെന്റ് നല്‍കാത്തതിനാലാണ് അരിവില കുതിച്ചുകയറാന്‍ സാഹചര്യമുണ്ടായത്. കേരളത്തിന് എ.പി.എല്‍ ആനുകൂല്യങ്ങളും ലഭിക്കില്ലെന്നും ഫോണ്‍ സന്ദേശത്തിലൂടെ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും കേന്ദ്ര ഭക്ഷ്യമന്ത്രിയെക്കണ്ട് അര്‍ഹതപ്പെട്ട അരി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തില്‍ കഴിഞ്ഞ നവംബര്‍ മുതല്‍ ഭക്ഷ്യ സുരക്ഷാ നിയമം സംസ്ഥാനത്ത് ഭാഗികമായി നടപ്പാക്കി വരുന്നു. മുന്‍ഗണനാ പട്ടിക കുറ്റമറ്റ രീതിയില്‍ പ്രസിദ്ധീകരിച്ച് പുതിയ റേഷന്‍കാര്‍ഡ് വിതരണം ചെയ്യാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. കേന്ദ്രത്തില്‍നിന്നും കൂടുതല്‍ അരി അനുവദിച്ചു കിട്ടുംവരെ അരി ദൗര്‍ലഭ്യം കുറയ്ക്കാനും വിലക്കയറ്റം പിടിച്ചുനിര്‍ത്താനും വേണ്ടിയാണ് ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളില്‍ അരിക്കടകള്‍ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എഫ്‌സിഐയില്‍ നിന്ന് നേരിട്ട് അരി വാങ്ങിയാണ് അരിക്കടകള്‍ വഴി വിതരണം ചെയ്യുന്നത്. ഒരുകിലോയ്ക്ക് ഇരുപത്തിയഞ്ച് രൂപ നിരക്കില്‍ കാര്‍ഡൊന്നിന് പത്തു കിലോ അരിയാണ് വിതരണം ചെയ്യുക. കൂടുതല്‍ അരി വേണ്ടവര്‍ക്ക് 26രൂപ അമ്പതു പൈസയ്ക്ക് അരി നല്‍കും. കുട്ടനാടന്‍ അരി 32 രൂപയ്ക്കു വാങ്ങി 33 രൂപയക്കു വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അരിക്കടയിലെ ആദ്യവില്‍പനയും മന്ത്രി നിര്‍വഹിച്ചു.
ഒ. രാജഗോപാല്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ സപ്ലൈകോ ജനറല്‍ മാനേജര്‍ കെ. വേണുഗോപാല്‍ സ്വാഗതം പറഞ്ഞു. ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ശശികല, വാര്‍ഡ് കൗണ്‍സിലര്‍ ഗിരി, സിവില്‍ സപ്ലൈസ് റീജിയണല്‍ മാനേജര്‍ സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
അരിക്കടയിലെ വില നിലവാരം (പൊതുവിപണി വില ബ്രായ്ക്കറ്റില്‍): മാവേലി ജയ സബ്‌സിഡി 25.00, സബ്‌സിഡിയില്ലാതെ 37.00 (46.50), മാവേലി മട്ട24.00, സബ്‌സിഡിയില്ലാതെ 34.50 (42.00), മാവേലി പച്ചരി23.00, സബ്‌സിഡിയില്ലാതെ 27.50 (35.00), ഡൊപ്പി( നോണ്‍ മാവേലി)സബ്‌സിഡിയില്ലാതെ 32.55 (37.50), ജയ(നോണ്‍ മാവേലി)സബ്‌സിഡിയില്ലാതെ 42.51 (46.50), സുരേഖ( നോണ്‍ മാവേലി)സബ്‌സിഡിയില്ലാതെ 34.35 (37.00), മട്ട(വടിനോണ്‍ മാവേലി)സബ്‌സിഡിയില്ലാതെ 36.13 (46.50), ബിരിയാണി അരി(നോണ്‍ മാവേലി)സബ്‌സിഡിയില്ലാതെ 36.47 (56.00), എഫ്‌സിഐ പച്ചരി(ഒഎംഎസ്എസ്) 23.00, സബ്‌സിഡിയില്ലാതെ 26.50,എഫ്‌സിഐ പുഴുക്കലരി(ഒഎംഎസ്എസ്) 25.00, സബ്‌സിഡിയില്ലാതെ 26.50.












