Wednesday, July 2, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

റുപേ കിസാന്‍ കാര്‍ഡ് വിതരണം: മാര്‍ച്ച് 31നകം ലക്ഷ്യം കൈവരിക്കും

by Punnyabhumi Desk
Feb 14, 2017, 06:21 pm IST
in കേരളം

തിരുവനന്തപുരം: കേരളത്തിലെ പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കുകളിലൂടെ വിതരണം ചെയ്ത 6.53 ലക്ഷം കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ മാര്‍ച്ച് 31 നകം റുപേ കിസാന്‍ കാര്‍ഡുകളാക്കി മാറ്റാന്‍ സഹകരണ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രാഥമിക കാര്‍ഷിക സഹകരണ സംഘം അസോസിയേഷന്‍ പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി. മുഴുവന്‍ കര്‍ഷകര്‍ക്കും പ്രാഥമിക ബാങ്കുകളിലൂടെ കാര്‍ഷിക വായ്പകളും മറ്റ് ആധുനിക ബാങ്കിംഗ് സൗകര്യങ്ങളും ക്ഷേമപെന്‍ഷനും ഗ്യാസ്‌സബ്‌സിഡിയു മടക്കമുള്ള ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സൗകര്യങ്ങളും റുപ്പേ കിസാന്‍ കാര്‍ഡിലൂടെ നല്‍കുന്നതിന് സാധിക്കുമെന്ന് നബാര്‍ഡ് പ്രതിനിധികള്‍ അറിയിച്ചു.

പദ്ധതി പ്രകാരം പ്രാഥമിക സര്‍വീസ് സഹകരണ ബാങ്ക് ഉപഭോക്താക്കളുടെ സേവിംഗ്‌സ് ബാങ്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് അതത് ജില്ലാ സഹകരണ ബാങ്കുകളില്‍ തുറക്കും. എന്നാല്‍ ജില്ലാ ബാങ്ക് ബ്രാഞ്ചില്‍ നിന്നും ഈ അക്കൗണ്ടുകളിലൂടെ നേരിട്ട് പണം പിന്‍വലിക്കാന്‍ അനുവദിക്കില്ല. മറിച്ച് എ.ടി.എം/പോസ്(ATM/PoS) മെഷീനുകള്‍ അല്ലെങ്കില്‍ പ്രാഥമിക സംഘങ്ങളുടെ ബ്രാഞ്ചുകള്‍ വഴി കര്‍ഷകര്‍ക്ക് പണം പിന്‍വലിക്കാം. റുപ്പേ കാര്‍ഡ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ ഡെബിറ്റ് കാര്‍ഡായും, കാര്‍ഷിക വായ്പാ അക്കൗണ്ടില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡായും ഉപയോഗിക്കാം. കേരളത്തിലെ 1625 പ്രാഥമിക സഹകരണ സംഘങ്ങളിലെ ഉപഭോക്താക്കള്‍ക്ക് സാങ്കേതികവിദ്യ അധിഷ്ഠിതമായ സേവനങ്ങള്‍ നല്‍കുക മാത്രമാണ് പദ്ധതിയുടെ ലക്ഷ്യം.

പ്രാഥമിക ബാങ്കുകളുടെ ബിസിനസിനെയേ, ഉപഭോക്താക്കളുടെ എണ്ണത്തെയോ ഈ നടപടി ദോഷകരമായി ബാധിക്കില്ല. ഇക്കാര്യത്തില്‍ ജില്ലാ സഹകരണ ബാങ്കുകളും അതത് ജില്ലകളിലെ പ്രാഥമിക സംഘങ്ങളും ഒരു നയരേഖയുടെ അടിസ്ഥാനത്തില്‍ യോജിക്കണമെന്നും പരസ്പര ധാരണയോടെ മാര്‍ച്ച് 31നകം ലക്ഷ്യം കൈവരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. കേരളത്തിലെ കാര്‍ഷിക വായ്പാ രംഗത്ത് സഹകരണ മേഖലയുടെ പങ്ക് വര്‍ദ്ധിപ്പിക്കുന്നതിന് പ്രാഥമിക ബാങ്കുകള്‍ സ്വന്തം ഫണ്ടില്‍ നിന്നും കാര്‍ഷിക വായ്പ കൂടുതലായി അനുവദിച്ച് നല്‍കണമെന്നും അതിനു നബാര്‍ഡില്‍ നിന്നും പലിശ സബ്‌സിഡി ലഭ്യമാക്കാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു. റുപ്പേ കാര്‍ഡ് അധിഷ്ഠിത സേവനങ്ങള്‍ നല്കാന്‍ കഴിയുന്നതിലൂടെ സഹകരണ ബാങ്കുകളിലേക്ക് യുവജനങ്ങളും വിദ്യാര്‍ത്ഥികളും അടക്കമുള്ള പുതുതലമുറ ഉപഭോക്താക്കളെ കൂടുതലായി ആകര്‍ഷിച്ച് പ്രാഥമിക ബാങ്കുകളുടെ ബിസിനസ്സില്‍ വന്‍ വര്‍ധന നേടണമെന്നും മന്ത്രി അവശ്യപ്പെട്ടു.

യോഗത്തില്‍ പ്രാഥമിക കാര്‍ഷിക സഹകരണ സംഘം അസോസിയേഷന്‍ പ്രസിഡന്റ് വി.ജോയ് എം.എല്‍.എ, സഹകരണ സ്‌പെഷ്യല്‍ സെക്രട്ടറി പി.വേണുഗോപാല്‍, സഹകരണസംഘം രജിസ്ട്രാര്‍ ലളിതാംബിക, നബാര്‍ഡ് ഉദ്യോഗസ്ഥര്‍, പി.എ.സി.എസ് അസോസിയേഷന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

കേരളം

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies