Monday, October 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മൃഗസംരക്ഷണ മേഖലയിലെ എല്ലാ കര്‍ഷകരെയും ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരും

by Punnyabhumi Desk
Feb 22, 2017, 06:32 pm IST
in കേരളം

തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കര്‍ഷകരെയും ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരുന്നതിനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ അന്തിമ രൂപം നല്‍കിയിട്ടുള്ളതായി വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. മൃഗസംരക്ഷണ കര്‍ഷകര്‍ക്കുള്ള തിരിച്ചറിയല്‍ രേഖ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓമല്ലൂര്‍ ദര്‍ശന ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത ഒരു മാസത്തിനുള്ളില്‍ സംസ്ഥാനത്തെ നാല്‍പ്പതിനായിരം പശുക്കളെ ഇന്‍ഷ്വര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ കേരളത്തിലെ മുഴുവന്‍ കന്നുകാലികളെയും ഇന്‍ഷ്വര്‍ ചെയ്യുന്നതിനുള്ള നടപടികളാണുദ്ദേശിക്കുന്നത്. ഇന്‍ഷുറന്‍സിന് വേണ്ടി വരുന്ന 1000 രൂപയില്‍ 500 രൂപ സര്‍ക്കാരും 250 രൂപ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനവും നല്‍കും. കര്‍ഷകര്‍ 250 രൂപ വിഹിതമായി അടയ്‌ക്കേണ്ടിവരും. ഇന്‍ഷുറന്‍സ് നടപ്പാക്കുന്നതിനും വിവിധ ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് സമയബന്ധിതമായി എത്തിക്കുന്നതിനും ലക്ഷ്യമിട്ടാണ് സെന്‍സസ് നടത്തി കര്‍ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. ഇന്‍ഷുറന്‍സ് പോലുള്ള പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ വകുപ്പില്‍ നിന്നുള്ള സബ്‌സിഡികളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിന് രജിസ്‌ട്രേഷന്‍ അത്യാവശ്യമാണ്. ഇതു മനസിലാക്കി എല്ലാ മൃഗസംരക്ഷണ കര്‍ഷകരും രജിസ്‌ട്രേഷന്‍ എടുക്കുന്നതിനു മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ ആവശ്യമുള്ളതിന്റെ 70 മുതല്‍ 75 ശതമാനം വരെ പാലാണ് സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പാലിന് ഗുണനിലവാരം കുറവാണെന്നതും ചില ബ്രാന്‍ഡുകളില്‍ വിഷവസ്തുക്കള്‍ അടങ്ങിയിട്ടുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാലും ജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിന് പാലുത്പാദനത്തില്‍ നാം സ്വയംപര്യാപ്തമാവേണ്ടതുണ്ട്. പാലുത്പാദനത്തില്‍ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പാക്കിവരുന്നത്. ഇക്കാര്യത്തില്‍ കര്‍ഷകരുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനം ഉണ്ടാവുകയാണെങ്കില്‍ ലക്ഷ്യം കൈവരിക്കാന്‍ നമുക്ക് കഴിയും. വെളുപ്പിനു മൂന്നിനോ നാലിനോ ജോലി ആരംഭിച്ച് രാത്രി ഏറെ വൈകിയും പണിയെടുക്കേണ്ടിവരുന്ന ക്ഷീരകര്‍ഷകരുടെ ദയനീയ അവസ്ഥ സര്‍ക്കാരിനു ബോധ്യമുണ്ട്. ക്ഷീരമേഖലയുടെ നട്ടെല്ലായ കര്‍ഷകരെ സഹായിക്കാനാണ് പാല്‍ വില നാല് രൂപ വര്‍ധിപ്പിച്ചത്. ഇതില്‍ 3.35 പൈസ കര്‍ഷകര്‍ക്ക് ലഭിക്കും. ബാക്കി 65 പൈസ ക്ഷീരസംഘം ജീവനക്കാരുടെ ക്ഷേമത്തിനും സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമനിധി വിഹിതത്തിനും മില്‍മയ്ക്കുമായി പങ്കുവയ്ക്കും.

മൃഗസംരക്ഷണ മേഖലയില്‍ ഉറച്ചുനില്‍ക്കുന്നതിന് കര്‍ഷകരെ സഹായിക്കുന്നതിനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ പേവിഷബാധയേറ്റു മരിക്കുന്നവരുടെ എണ്ണം ഏറെ കൂടുതലാണെന്നും ഇതു കുറയ്ക്കുന്നതിനു തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനുള്ള പദ്ധതികളുമായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ സമീപിച്ചാല്‍ സര്‍ക്കാരും മൃഗസംരക്ഷണ വകുപ്പും എല്ലാ സഹായവും നല്‍കും. ആന്റി റാബീസ് വാക്‌സിന്റെ ഉത്പാദനം പാലോടുള്ള ലാബില്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നതായും മന്ത്രി പറഞ്ഞു.

ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ക്ഷീരകര്‍ഷകരായ ഹരിദാസന്‍ നായര്‍, ബിന്ദു രാജന്‍ എന്നിവര്‍ക്ക് തിരിച്ചറിയല്‍ രേഖ മന്ത്രി വിതരണം ചെയ്തു. മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകരുടെ സമഗ്ര വിവരങ്ങള്‍ സോഫ്റ്റ്‌വെയറിലാക്കി ക്രോഡീകരിച്ച് എല്ലാ കര്‍ഷകര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനുള്ള തീരുമാനം ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിനു കര്‍ഷകര്‍ക്ക് ഏറെ സഹായകരമാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു.

മൃഗസംരക്ഷണ മേഖലയിലെ ദുരന്ത നിവാരണ സഹായ വിതരണം, കര്‍ഷകര്‍ക്കുള്ള കറവയന്ത്രങ്ങളുടെ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം, പ്രത്യേക ഘടക പദ്ധതി പ്രകാരമുള്ള ആടുവളര്‍ത്തല്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം, തെരുവ് നായ നിയന്ത്രണത്തിനായുള്ള എബിസി പദ്ധതി സെമിനാര്‍ ഉദ്ഘാടനം, കന്നുകുട്ടി പരിപാലന പദ്ധതിയുടെ സെമിനാര്‍ ഉദ്ഘാടനം എന്നിവയും ചടങ്ങിനോടനുബന്ധിച്ച് നടന്നു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies