തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പരിസ്ഥിതി സൗഹൃദ കേരളം എന്ന മുദ്രാ വാക്യം സാക്ഷാത്കരിക്കുക എന്നതാണ് സര്‍ക്കാരിന്റെ അടിസ്ഥാന ലക്ഷ്യമെന്ന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. മണ്ണും ജലവും ജൈവ വൈവിധ്യങ്ങളും സംരക്ഷിക്കുന്നതിന് ജനപങ്കാളിത്തത്തോടെ വിവിധ സംരംഭങ്ങള്‍ ഇതിനകം നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ട്. മൂന്നാമത് ദേശീയ ജൈവവൈവിധ്യ സമ്മേളനത്തിന്റെ സമാപനം ടാഗോര്‍ തിയേറ്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
മനുഷ്യന്റെ ആര്‍ത്തിയും ദുരാഗ്രഹവും ജൈവ സമ്പത്തിന് വംശനാശം സംഭവിക്കുന്ന രീതിയിലേക്ക് എത്തിയിരിക്കുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകരുന്ന ഭീതിജനകമായ സാഹചര്യം സംജാതമായിരിക്കുന്നു. ഓരോ ദിവസവും ഓരോ ജീവിവര്‍ഗം വീതം ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാകുന്നു. മുന്‍കാലങ്ങളില്‍ ശുദ്ധജലത്തിന് ദൗര്‍ലഭ്യം അനുഭവപ്പെടാത്ത കേരളം ഇന്ന് രാജസ്ഥാനെപ്പോലും മറികടക്കുന്ന കൊടും വരള്‍ച്ചയെ നേരിടുകയാണ് കേരളത്തിന്റെ ഈ അവസ്ഥ എല്ലാ മലയാളികളെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.
സമാപന സമ്മേളനത്തില്‍ കേരള ജൈവവൈവിധ്യ ബോര്‍ഡ് അംഗം കെ.ജി. ശ്രീകുമാര്‍ അധ്യക്ഷനായിരുന്നു. കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഉമ്മന്‍.വി. ഉമ്മന്‍ സ്വാഗതം പറഞ്ഞു. ഡോ. സി. ഭാസ്‌കരന്‍, ഡോ. ദിനേശന്‍ ചെറുവാട്ട് എന്നിവര്‍ കൃതജ്ഞത രേഖപ്പെടുത്തി.
Discussion about this post