കൊച്ചി: എടയാര്‍ സിഎംആര്‍എല്‍ കമ്പനിയില്‍ നിന്നും കൊച്ചി തുറു മുഖത്തേക്ക് എന്ന പേരില്‍ കമ്പനി വേസ്റ്റുമായി പോയ ലോറികള്‍പാതാളം പാലത്തിനു സമീപം തടഞ്ഞ നാട്ടുകാര്‍ക്ക് ക്രൂരമര്‍ദ്ദനം.
ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നത് .ബിനാനിപുരം പോലീസും സിഎംആര്‍എല്‍ കമ്പനിയിലെ ജീവനക്കാരും ചേര്‍ന്നാണ് സമരക്കാരെ ക്രൂരമായി മര്‍ദ്ദിച്ചത്. പെരിയാര്‍ മലിനമാക്കുന്നതില്‍ പ്രമുഖ സ്ഥാനമാണ് ഈ കമ്പനിക്ക് എന്ന ആരോപണം നിലനില്‍ക്കേയാണ് ഈ നടപടി.
ഉല്പന്നമെന്ന രീതിയില്‍ സംസ്ഥാന മലിനീകരണ ബോര്‍ഡിന്റെ അനുമതി കമ്പനി മേടിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര മലിനീകരണ ബോര്‍ഡിന്റെ നിയമപ്രകാരം അപകട വിഭാഗത്തില്‍ പെടുന്ന സിമോക്‌സ് എന്ന മാലിന്യമാണെന്നാണ് സമരക്കാരുടെ നിലപാട്. അതിനാല്‍ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് മാത്രമേ നീക്കം നടത്താവൂയെന്നാണ് സമരക്കാര്‍ ആവശ്യപ്പെട്ടത്
നേരത്തെ ഇത് കലക്കി പെരിയാറിലേക്കാണ് ഒഴുക്കിയിരുന്നത്.പെരിയാറില്‍ ലിനീകരണ നിയന്ത്രണ ബോര്‍ഡ പരിശോധന കര്‍ശന മാകിയതി നെ തുടര്‍ന്നാണ് നീക്കം പറയപ്പെടുന്നു.
സിഎംആര്‍എല്‍ കമ്പനിയില്‍ നിന്നും കൊണ്ട് വന്നത് മാലിന്യമല്ലെന്നും കൊച്ചി തുറമുഖത്തേക്ക് കൊണ്ട് പോകുന്ന സാധനങ്ങളാണെന്നും സിഎംആര്‍എല്‍ ജീവനക്കാരും വാദിച്ചപ്പോള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിലെഉദ്യോഗസ്ഥര്‍ വരട്ടെയെന്ന നിലപാട് നാട്ടുകാര്‍ സ്വീകരിച്ചതോടെയാണ് മര്‍ദ്ദനം അഴിച്ചു വിട്ടതെന്നാണ് പരാതി.
സംഘര്‍ഷത്തിനിടെ ഒരു ടോറസിന്റെ ചില്ലുകള്‍ തകര്‍ന്നു. വഴി തടഞ്ഞതിനും, വാഹനത്തിന്റെ ചില്ല് തകര്‍ത്തതിനും സമരക്കാരായ എഴു പേരെകേസെടുത്ത് വിട്ടയച്ചു.
കമ്പനി മാലിന്യം തള്ളുന്നതായ വാര്‍ത്ത നല്‍കിയ ഒരു ചാനലിന്റെ ക്യാമറാമാനും, ലേഖികക്കും കമ്പനി ജീവനക്കാരുടെ മര്‍ദ്ധനമേറ്റതും അടുത്തിടെയാണ്.












