തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് തുടങ്ങി 2,933 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഉച്ചയ്ക്ക് 1.45 ന് പരീക്ഷ തുടങ്ങും. ആദ്യ 15 മിനിറ്റ് കൂള്‍ ഓഫ് ടൈം ആയിരിക്കും. എല്ലാ ദിവസവും പരീക്ഷ കഴിഞ്ഞ ശേഷം ഹെഡ്മാസ്റ്റര്‍മാര്‍ iEXaMs login വഴി ഹാജരാകാത്ത കുട്ടികളുടെ എന്‍ട്രി വരുത്തണം. ആബ്‌സെന്റ് ഇല്ലായെങ്കില്‍ നില്‍ സ്റ്റേറ്റ്‌മെന്റ് നിര്‍ബന്ധമായും രേഖപ്പെടുത്തണം. കൂടാതെ ഓരോ ദിവസത്തേയും ഉത്തരക്കടലാസുകള്‍ അയയ്‌ക്കേണ്ട സി.വി കവറുകളുടെ അഡ്രസ് അന്നേദിവസം രാവിലെ മുതല്‍ iEXaMs login വഴി ലഭിക്കും. വിദ്യാര്‍ത്ഥികളുടെ ക്യാന്‍സലേഷന്‍ ഓര്‍ഡര്‍ മാര്‍ച്ച് ആറിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. iExaMs HM login ല്‍ നിന്നും ഇതിന്റെ ഉത്തരവ് ഡൗണ്‍ലോഡ് ചെയ്യാമെന്നും പരീക്ഷാഭവന്‍ അറിയിച്ചു
Discussion about this post