Monday, August 8, 2022
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വിലവര്‍ധനവിന് തടയിടാന്‍ വിലനിയന്ത്രസെല്‍ പുനസംഘടിപ്പിക്കും: മുഖ്യമന്ത്രി

by Punnyabhumi Desk
Mar 10, 2017, 05:51 pm IST
in കേരളം

കൊല്ലം: വിലവര്‍ധന ശാശ്വതമായി നിയന്ത്രിക്കുന്നതിന് ഭക്ഷ്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിലനിയന്ത്രണസെല്‍ പുനസംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദേശീയ ഭക്ഷ്യഭദ്രതാ നിയമം അനുശാസിക്കുന്ന റേഷന്‍ സാധനങ്ങളുടെ വാതില്‍പ്പടി വിതരണത്തിന്റെയും പുതുക്കിയ റേഷന്‍ കാര്‍ഡ് വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെമ്പാടും അരിക്കടകള്‍ ആരംഭിച്ചുകൊണ്ട് വിപണി വിലപിടിച്ചു നിര്‍ത്താന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 1700 മെട്രിക് ടണ്‍ അരി ഉടന്‍ കേരളത്തില്‍ എത്തും. 800 മെട്രിക് ടണ്‍ സുവര്‍ണ അരി വിതരണത്തിന് ലഭ്യമായിക്കഴിഞ്ഞു. 13 ഇനം ഭക്ഷ്യസാധനങ്ങള്‍ക്ക് വിലകൂടില്ലെന്ന വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 1965 മുതല്‍ നിലവിലുണ്ടായിരുന്ന സ്റ്റാറ്റിയൂട്ടറി റേഷനിങ് സമ്പ്രദായം അവസാനിപ്പിച്ചതോടെ കേന്ദ്രവിഹിതത്തില്‍ പ്രതിവര്‍ഷം രണ്ടു ലക്ഷം മെട്രിക് ടണ്ണിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഇതു കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ വലിയ പ്രത്യാഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. പക്ഷെ അരിയുടെ പേരില്‍ കേരളത്തെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തെ നേരിടും. വേണമെങ്കില്‍ വിദേശത്തു നിന്നും അരി ഇറക്കുമതി ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിതരണശൃംഖലയില്‍നിന്നും ഒരാളെപ്പോലും ഒഴിവാക്കിയിട്ടില്ല. സംസ്ഥാനത്ത് മുഴുവനാളുകള്‍ക്കും റേഷന്‍ ലഭിക്കും. അളവിലും വിലയിലും മാത്രമാണ് വ്യത്യാസമുണ്ടാകുക. എഎവൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാസം 35 കിലോ ഭക്ഷ്യധാന്യമാണ് ലഭിക്കുക. മുന്‍ഗണനാ വിഭാഗത്തിനു കാര്‍ഡിലുള്‍പ്പെട്ട ആളൊന്നിനു അഞ്ചുകിലോ ഭക്ഷ്യധാന്യം വീതം സൗജന്യമായി ലഭിക്കും. മുന്‍ഗണനേതര സംസ്ഥാന സബ്‌സിഡി വിഭാഗത്തില്‍പ്പെട്ടവര്‍ക്കു കാര്‍ഡിലുള്ള ആളൊന്നിനു രണ്ടുകിലോ വീതം ഭക്ഷ്യധാന്യം രണ്ടുരൂപാ നിരക്കില്‍ ലഭിക്കും. മുന്‍ഗണനേതര സബ്‌സിഡിരഹിത വിഭാഗത്തില്‍പെട്ടവര്‍ക്കും മുന്‍ഗണനേതര സംസ്ഥാന മുന്‍ഗണനാ വിഭാഗത്തില്‍ പെട്ടവര്‍ക്കും. ആറുകിലോ ഭക്ഷ്യധാന്യമാണ് ലഭിക്കുക. ഇവര്‍ക്കു 7.90 രൂപയ്ക്കു അരിയും 6.70 രൂപയ്ക്കു ഗോതമ്പും ലഭിക്കും. മുന്‍ഗണനേതര സംസ്ഥാന മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യങ്ങളുടെ കാര്യം ഒഴിച്ചാല്‍ ചികിത്സയുമായി ബന്ധപ്പെട്ടു നേരത്തേ ബിപിഎല്‍ കാര്‍ഡുപ്രകാരം ലഭ്യമായിരുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകും. ഇനിമുതല്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ ഒന്നില്‍കൂടുതല്‍ തവണ കടയില്‍ കയറിയിറങ്ങേണ്ടതില്ല. ഒറ്റത്തവണത്തെ യാത്രയില്‍ത്തന്നെ അര്‍ഹതപ്പെട്ട റേഷന്‍ സാധനങ്ങളെല്ലാം വാങ്ങി മടങ്ങാം. മാത്രമല്ല, ഒരു മാസത്തെ സാധനം മുന്‍കൂറായി റേഷന്‍കടകളില്‍ സ്റ്റോക്കുണ്ടാകും. അര്‍ഹതപ്പെട്ടവര്‍ക്കു അര്‍ഹമായ അളവില്‍ കൃത്യമായി റേഷന്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ ഇതുവഴി സാധിക്കും. റേഷന്‍ വിതരണം സുതാര്യമാകുന്നതോടെ വിതരണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതികള്‍ ഇല്ലാതാകും. റേഷന്‍ വ്യാപാരികളുടെ ദീര്‍ഘകാല ആവശ്യമായ കമ്മീഷന്‍ വര്‍ധനയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി പി തിലോത്തമന്‍ അധ്യക്ഷത വഹിച്ചു. എ എ വൈ കാര്‍ഡുകളുടെ വിതരണോദ്ഘാടനം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു, സംസ്ഥാന മുന്‍ഗണനാ കാര്‍ഡുകളുടെ വിതരണോദ്ഘാടനം മന്ത്രി കെ രാജു നിര്‍വഹിച്ചു, എം എല്‍ എ മാരായ എം നൗഷാദ്, എം മുകേഷ്, കോവൂര്‍ കുഞ്ഞുമോന്‍, ആര്‍ രാമചന്ദ്രന്‍, ജി എസ് ജയലാല്‍, എന്‍ വിജയന്‍പിള്ള, മേയര്‍ വി രാജേന്ദ്രബാബു, ജില്ലാ കലക്ടര്‍ ഡോ മിത്ര റ്റി, ആസൂത്രണ ബോര്‍ഡ് അംഗം ഡോ രവിമാമന്‍ കെ, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, വാര്‍ഡ് കൗണ്‍സിലര്‍ റീന സെബാസ്റ്റ്യന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ എന്‍ ബാലഗോപാല്‍, എന്‍ അനിരുദ്ധന്‍, എ യൂനസ് കുഞ്ഞ്, ജി ഗോപിനാഥ്, അഡ്വ. ഫിലിപ്പ് കെ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. ഭക്ഷ്യപൊതുവിതരണ സ്‌പെഷ്യല്‍ സെക്രട്ടറി മിനി ആന്റണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സപ്ലൈകോ സി എം ഡി എ.പി.എം. മുഹമ്മദ് ഹനീഷ് സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ ഷാജി കെ ജോണ്‍ നന്ദിയും പറഞ്ഞു.

ShareTweetSend

Related Posts

കേരളം

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; ജനങ്ങള്‍ ജാഗ്രത പാലിക്കണം

കേരളം

സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് കൊല്ലപ്പെട്ടു

കേരളം

അതിതീവ്ര മഴ: എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു

Discussion about this post

പുതിയ വാർത്തകൾ

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; ജനങ്ങള്‍ ജാഗ്രത പാലിക്കണം

സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് കൊല്ലപ്പെട്ടു

അതിതീവ്ര മഴ: എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു

ശബരിമലയിലെ അടുത്ത തന്ത്രിയായി കണ്ഠര് രാജീവര് ചുമതലയേല്‍ക്കും

നിറപുത്തരിയുടെ നിറവില്‍ ശബരിമല

ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂരയിലെ ചോര്‍ച്ച താല്‍ക്കാലികമായി പരിഹരിച്ചു

ശ്രീറാം വെങ്കിട്ടരാമനെ കളക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയത് പൗരസമൂഹത്തിന്റെ എതിര്‍പ്പ് മുഖവിലക്കെടുത്ത്: കോടിയേരി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹന വിഭാഗത്തില്‍ ഇന്ത്യയ്ക്ക് പത്താം മെഡല്‍

കനത്ത മഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമ്പൂര്‍ണ അവധി പ്രഖ്യാപിച്ചു

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ വെങ്കല മെഡല്‍ നേടി

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies