ന്യൂഡല്‍ഹി: കര്‍ണാടക മുന്‍മുഖ്യമന്ത്രി എസ്.എം. കൃഷ്ണ ബി.ജെ.പി.യില്‍ ചേര്‍ന്നു. മഹാരാഷ്ട്ര ഗവര്‍ണര്‍, രണ്ടാം യു.പി.എ.സര്‍ക്കാരില്‍ വിദേശകാര്യമന്ത്രി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ ബി.ജെ.പി. ആസ്ഥാനത്തെത്തിയാണ് അദ്ദേഹം പാര്‍ട്ടി മാറിയത്. പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ കേന്ദ്രമന്ത്രിമാരായ അനന്തകുമാര്‍, ഡി.വി. സദാനന്ദ ഗൗഡ എന്നിവര്‍ ഈ സമയം പാര്‍ട്ടി ആസ്ഥാനത്തുണ്ടായിരുന്നു.
Discussion about this post