തിരുവനന്തപുരം: സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരം കര്‍ഷകര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ച് ഉത്തരവായതായി കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. പുനരാവിഷ്‌കരിച്ച വിള ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരം നഷ്ടപരിഹാരത്തുകയില്‍ ഇരട്ടിമുതല്‍ പത്തിരട്ടി വരെ വര്‍ധനവാണ് വിവിധ വിളകള്‍ക്ക് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.
1995 മുതല്‍ നിലവിലുണ്ടായിരുന്ന സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി നഷ്ടപരിഹാരത്തുക വിവിധ സൂചികകളെ അടിസ്ഥാനമാക്കിയാണ് കാലികമായി ഉയര്‍ത്തിയത്. പ്രകൃതിക്ഷോഭം മൂലവും രോഗകീടബാധ മൂലവും വിളനഷ്ടം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് മറ്റൊരു സംസ്ഥാനത്തുമില്ലാത്ത ഇന്‍ഷുറന്‍സ് പരിരക്ഷയാണ് കൃഷിവകുപ്പ് ഉറപ്പാക്കിയിരിക്കുന്നത്. പുതുക്കിയ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ഹെക്ടറിന് നെല്ലിന് 35,000 രൂപയായി ഉയര്‍ത്തി. നേരത്തെയിത് 12,500 ആയിരുന്നു. കേരളത്തിലെ സവിശേഷ സാഹചര്യം പരിഗണിച്ച് നെല്ലിന്റെ കാര്യത്തില്‍ കീടരോഗബാധ കൂടി നഷ്ടപരിഹാരത്തിന് പരിഗണിക്കും. പച്ചക്കറികള്‍ക്ക് പന്തലില്ലാത്തവയ്ക്ക് ഹെക്ടറിന് 15,000 രൂപയായിരുന്നത് 25,000 രൂപയായും പന്തലുള്ളവയ്ക്ക് 25,000 രൂപയായിരുന്നത് 40,000 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്.
Discussion about this post