
തിരുവനന്തപുരം: ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെയും ശ്രീരാമദാസ ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ശ്രീരാമനവമി ദിനത്തില്‍ കിഴക്കേകോട്ട അഭേദാശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം നടന്നു. എസ്ആര്‍ഡിഎംയൂഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ സ്വാമി സത്യാനന്ദതീര്‍ത്ഥപാദര്‍ ഭദ്രദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രീരാമനവമി രഥയാത്ര സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ബ്രഹ്മചാരി അരുണ്‍ അദ്ധ്യക്ഷനായിരുന്നു. ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അനില്‍കുമാര്‍ പരമേശ്വരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.












