തിരുവനന്തപുരം:നിയമസഭാ തെരെഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ മല്‍സരിപ്പിക്കേണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന സമിതി അംഗീകരിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഇക്കുറി മല്‍സര രംഗത്തുണ്ടാവില്ല. ബുധനാഴ്ച രാത്രിചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് വി.എസിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയത്.
കോടിയേരി ബാലകൃഷ്ണന്‍ ആവും ഇത്തവണ മുന്നണിയെ നയിക്കുക. സിറ്റിങ് സീറ്റായ തലശ്ശേരിയിലായിരിക്കും കോടിയേരി അങ്കം കുറിക്കുക.വി.എസിന് പുറമെ പാലോളി ജിമുഹമ്മദ് കുട്ടി, പി.കെ ശ്രീമതി ,എം.വിജയകുമാര്‍ എന്നിവരെ മല്‍സരിപ്പിക്കേണ്ടെന്നാണ് സംസ്ഥാന സമിതി തീരുമാനം. സെക്രട്ടേറിയറ്റ് അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്‍ ,എം.എ ബേബി, എ.കെ ബാലന്‍ , പി.കെ ഗുരുദാസന്‍ , എസ്.ശര്‍മ, എം.സി ജോസഫൈന്‍ എന്നിവര്‍ മല്‍സരിക്കും.സഹകരണമന്ത്രി ജി.സുധാകരനും മത്സര രംഗത്തുണ്ട്.വി.എസിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വി.എസ് അനുകൂല പ്രകടനങ്ങള്‍ നടന്നു.
Discussion about this post