നെടുമ്പാശേരി: ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് 2009ല്‍ നിര്‍ത്തിവെച്ച ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ കൊളംബോ സര്‍വീസ് കൊച്ചിയില്‍നിന്ന് പുനരാരംഭിക്കുന്നു. ഈമാസം ആഴ്ചയില്‍ ഏഴു ദിവസവും സര്‍വീസ് നടത്തുമെന്ന് ചെയര്‍മാന്‍ നിഷാന്ത വിക്രമസിങ്കെ അറിയിച്ചു.
തിങ്കള്‍,ചൊവ്വ,വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ 7.25ന് കൊളംബോയില്‍നിന്ന് പുറപ്പെടുന്ന വിമാനം 8.35ന് കൊച്ചിയിലെത്തും. 9.25നാണ് മടക്കയാത്ര. 10.35ന് കൊളംബോയിലെത്തും. ബുധന്‍,ശനി,ഞായര്‍ ദിവസങ്ങളില്‍ ഉച്ചക്ക് 2.30ന് കൊളംബോയില്‍നിന്ന് തിരിച്ച് 3.30ന് കൊച്ചിയിലെത്തി 4.30ന് മടങ്ങും. 5.30നാണ് കൊളംബോയില്‍ എത്തുക. കോഴിക്കോട്,മധുര, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും താമസിയാതെ സര്‍വീസ് ആരംഭിക്കാന്‍ ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post