Friday, October 24, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തലസ്ഥാനത്തെ കുടിവെള്ളപ്രശ്‌നം: നെയ്യാറില്‍ നിന്ന് ജലമെത്തിക്കാനുള്ള സാധ്യത പരിശോധിക്കും

by Punnyabhumi Desk
Apr 18, 2017, 05:58 pm IST
in കേരളം

തിരുവനന്തപുരം: തലസ്ഥാനനഗരത്തിലെ രൂക്ഷമായ കുടിവെള്ളപ്രശ്‌നം പരിഹരിക്കാന്‍ നെയ്യാറില്‍നിന്ന് അരുവിക്കരയിലേക്ക് ജലമെത്തിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് ജലവിഭവ മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. തലസ്ഥാനത്തേക്കുള്ള കുടിവെള്ള സ്രോതസ്സായ പേപ്പാറ ഡാം സന്ദര്‍ശിച്ച് ജലനിരപ്പും ജലവിതരണ സാധ്യതകളും പരിശോധിച്ചശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് ആശങ്കാജനകമായ അവസ്ഥയാണുള്ളത്. ലഭ്യമായ വിവരംവെച്ച് മെയ്മാസം പകുതിവരെ വിതരണത്തിനുള്ള വെള്ളമാണുള്ളത്. എന്നാല്‍, സാധാരണയില്‍ കവിഞ്ഞ ബാഷ്പീകരണം നടക്കുന്നതിനാല്‍ അളവില്‍ ഇനിയും കുറവുണ്ടായേക്കാം. നഗരത്തില്‍ വേനല്‍ക്കാലത്ത് പരമാവധി ദിവസം ജലവിതരണം ഉറപ്പാക്കാനായി പമ്പിംഗില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ഇന്ന് നിലവില്‍ വരും. പേപ്പാറ ഡാമില്‍ നിന്ന് ലഭിക്കുന്ന ജലം ഉപയോഗിച്ച് അരുവിക്കര നിന്ന് നഗരത്തിലേക്കുള്ള പമ്പിംഗിലെ നിയന്ത്രണമാണ് ഇന്ന് ആരംഭിക്കുക. പമ്പിംഗില്‍ 25 ശതമാനം കുറവ് വരും. ഇക്കാര്യങ്ങള്‍ കളക്ടര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, തുടങ്ങിയവരുമായി ജലവിഭവവകുപ്പ് സെക്രട്ടറി ചര്‍ച്ച നടത്തി ക്രമീകരണങ്ങളും വിവിധ വകുപ്പുമായുള്ള ഏകോപനവും ഉറപ്പാക്കും.

മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ ആശുപത്രികളില്‍ ജലലഭ്യതയ്ക്ക് കുറവ് ഉണ്ടാകാതിരിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തും. നെയ്യാര്‍ ഡാമില്‍നിന്ന് ജലം അരുവിക്കര ഡാമില്‍ എത്തിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കും. നെയ്യാര്‍ ഡാമില്‍ നിന്ന് ജലമെത്തിക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ പണം പ്രശ്‌നമാക്കാതെ അത് യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. തത്കാലം മറ്റ് സ്രോതസ്സുകള്‍ സംബന്ധിച്ച സാധ്യതകള്‍ കാണാത്തതിനാലാണ് നെയ്യാര്‍ ജലം പരിഗണിക്കുന്നത്. ചുറ്റുവട്ടങ്ങളില്‍ പെയ്യുന്ന മഴയുടെ പ്രയോജനം റിസര്‍വോയറില്‍ ലഭിച്ചിരുന്നുവെങ്കില്‍ നിയന്ത്രണം ഒഴിവാക്കാമായിരുന്നു. വെള്ളം പാഴായിപ്പോകാതിരിക്കാന്‍ ജനങ്ങളുടെ സഹകരണം ആവശ്യമാണ്.

നിര്‍മാണ ആവശ്യങ്ങള്‍ക്കും വാഹനം കഴുകാനും ഒരു കാരണവശാലും കുടിവെള്ളം ഉപയോഗിക്കരുത്. എവിടെ ജലമോഷണം കണ്ടെത്തിയാലും കര്‍ശന നടപടിയെടുക്കും. അത്തരക്കാരുടെ കണക്ഷന്‍ റദ്ദാക്കി കേസെടുക്കും. മുട്ടത്തറയിലെ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ ശുചീകരിച്ച വെള്ളം നിര്‍മാണ ആവശ്യങ്ങള്‍ക്ക് സൗജന്യമായി നല്‍കാന്‍ തയാറാണ്. രണ്ടുലക്ഷം യൂണിറ്റില്‍ കൂടുതല്‍ വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നവര്‍ ഉപഭോഗം 50 ശതമാനം കുറയ്ക്കണം എന്ന നിര്‍ദേശം നേരത്തെ മുന്നോട്ടുവെച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കാസര്‍കോട് തുടങ്ങിയ സ്ഥലങ്ങളില്‍ ജലക്ഷാമമുണ്ടെങ്കിലും രൂക്ഷമായ പ്രശ്‌നം തിരുവനന്തപുരത്താണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ShareTweetSend

Related News

കേരളം

പാലുകാച്ചിമല ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രമായി മാറും: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

കേരളം

വ്രതശുദ്ധിയോടെ ഇരുമുടികെട്ടി പതിനെട്ട് പടിയും ചവിട്ടി അയ്യനെ കണ്ടു; ദര്‍ശന പുണ്യം നേടി രാഷ്ട്രപതി

കേരളം

രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രമാടത്ത് എത്തി; റോഡ് മാര്‍ഗം പമ്പയിലേക്ക് തിരിച്ചു

Discussion about this post

പുതിയ വാർത്തകൾ

പാലുകാച്ചിമല ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രമായി മാറും: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

വ്രതശുദ്ധിയോടെ ഇരുമുടികെട്ടി പതിനെട്ട് പടിയും ചവിട്ടി അയ്യനെ കണ്ടു; ദര്‍ശന പുണ്യം നേടി രാഷ്ട്രപതി

രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രമാടത്ത് എത്തി; റോഡ് മാര്‍ഗം പമ്പയിലേക്ക് തിരിച്ചു

രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇറങ്ങിയ സ്ഥലത്തെ കോണ്‍ക്രീറ്റ് തറ താഴ്ന്നു

നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തിലേക്ക്: ബുധനാഴ്ചയാണ് ശബരിമല ദര്‍ശനം

ശബരിമല സ്വര്‍ണകൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ചുമത്തിയത് അഞ്ച് വകുപ്പുകള്‍

തന്നെ കുടുക്കിയവരെ താന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി

ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ശ്രീ മഹന്ത് കമല്‍നയന്‍ദാസ് ജി മഹാരാജ് ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരുവിന് നവതി പ്രണാമം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies