Thursday, October 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സംസ്ഥാനത്ത് സമ്പൂര്‍ണ ട്രോമകെയര്‍ സംവിധാനം: എയിംസുമായി ധാരണയിലെത്തി

by Punnyabhumi Desk
Apr 18, 2017, 06:01 pm IST
in കേരളം

തിരുവനന്തപുരം: അപകടത്തില്‍ പെട്ടവര്‍ക്ക് ജീവന്‍രക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിക്കുന്നതിനായി സംസ്ഥാനത്ത് സമ്പൂര്‍ണ ട്രോമകെയര്‍ സംവിധാനം ഏര്‍പ്പെടുത്തുവാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ  അറിയിച്ചു. സംസ്ഥാനത്ത് എയിംസ് നിലവാരത്തിലുള്ള ട്രോമ കെയര്‍ നടപ്പിലാക്കുന്നതിന് എയിംസുമായി(AIIMS) ധാരണയിലെത്തി.

കഴിഞ്ഞ മാസം 23 ന് ഡല്‍ഹിയില്‍ എയിംസ് സന്ദര്‍ശിച്ച മന്ത്രി ജയപ്രകാശ് നാരായണന്‍ അപ്പെക്‌സ് ട്രോമകെയര്‍ സെന്റര്‍ (JPNATC) സന്ദര്‍ശിച്ച് സംസ്ഥാനത്തെ ട്രോമകെയര്‍ സംവിധാനം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് സര്‍ക്കാറിന്റെ ആവശ്യപ്രകാരം എയിംസിലെ ട്രോമാകെയര്‍ സെന്റര്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ.സജീവ് ബോയ് , ഡോ.തേജ് പ്രകാശ് എന്നിവര്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാനത്ത്എയിംസ് മാതൃകയിലുളള ട്രോമാകെയര്‍ രീതിയും എയിംസ് മോഡല്‍ പ്രോട്ടോക്കോള്‍ രീതിയും അവലംബിക്കുവാനും ചര്‍ച്ചയില്‍ ധാരണയായി. അത്യാധുനിക നിലവാരത്തില്‍ ഏത് അടിയന്തര സാഹചര്യത്തേയും നേരിടുവാന്‍ തക്കവിധമുള്ള നൂതനസംവിധാനങ്ങള്‍ അടങ്ങിയ ട്രോമാകെയര്‍ സംവിധാനമായിരിക്കും ആശുപത്രികളില്‍ സജ്ജീകരിക്കുക. പ്രാരംഭ പ്രവര്‍ത്തനം എന്ന നിലയില്‍ സംസ്ഥാനത്തെ ഏഴ് മെഡിക്കല്‍ കോളേജുകളെ നോഡല്‍ സെന്ററുകളായി തിരഞ്ഞെടുത്തിട്ടുണ്ട്.

ട്രോമാകെയര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി അത്യാധുനിക സംവിധാനത്തിലുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. തുടര്‍ന്ന് ജില്ലാ താലൂക്ക് ആശുപത്രികളിലെ കാഷ്വാലിറ്റികളില്‍ ട്രോമാകെയര്‍ സംവിധാനം വ്യാപിപ്പിക്കുവാനും ചര്‍ച്ചയില്‍ ധാരണയായി. കോഴിക്കോട് മെഡിക്കല്‍ കോളേജിന് എയിംസ് മോഡല്‍ ലെവല്‍ 1 ട്രോമകെയര്‍ സംവിധാനം ആരംഭിക്കുന്നതിന് കേന്ദ്രഗവണ്‍മെന്റിന്റെ അനുമതി ലഭിച്ചു കഴിഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് അനുമതി ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. എയിംസ് സംഘം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി. സംസ്ഥാനത്തുടനീളമുള്ള ആശുപത്രികളില്‍ ട്രോമാകെയര്‍ ആരംഭിക്കുന്നതിന് എയിംസുമായി ധാരണാപത്രം ഒപ്പുവെക്കും. അടിസ്ഥാന സൗകര്യ വിപുലീകരണത്തോടൊപ്പം ജീവനക്കാരുടെ പ്രവര്‍ത്തന ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിന് ട്രോമാകെയര്‍ സംവിധാനത്തിലുള്‍പ്പെടുന്ന എല്ലാ വിഭാഗം ജീവനക്കാര്‍ക്കും എയിംസ് മാതൃക ട്രെയിനിംഗ് നല്‍കും. ഈ സംവിധാനത്തില്‍ ഏറ്റവും പ്രധാന ഘടകം നഴ്‌സുമാരായതിനാല്‍ തിരഞ്ഞെടുക്കപ്പെട്ട നഴ്‌സുമാരേയും ഡോക്ടര്‍മാരേയും ആദ്യഘട്ടമെന്ന നിലയില്‍ എയിംസില്‍ അയച്ച് ട്രെയിനിംഗ് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ആരോഗ്യവകുപ്പു ഡയറക്ടര്‍ ഡോ.സരിത, ഡി.എം.ഇ ഡോ.റംലാബീവി , തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ.തോമസ് മാത്യു, സൂപ്രണ്ട് ഡോ. ഷര്‍മ്മദ്, സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies