Wednesday, July 16, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

by Punnyabhumi Desk
Apr 27, 2017, 04:42 pm IST
in കേരളം

തിരുവനന്തപുരം: മാധ്യമ രംഗത്തെ ധാര്‍മികത ലംഘിക്കപ്പെടുന്നതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടാഗോര്‍ തിയറ്ററില്‍ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  പുതുതായി പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വം ലഭിച്ച 500ല്‍പരം മാധ്യമ പ്രവര്‍ത്തകര്‍ക്ക് പാസ് ബുക്ക് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു.

പലപ്പോഴും വിവാദപരമായ കാര്യങ്ങളില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് താത്പര്യം. വികസന കാര്യങ്ങളില്‍ മാധ്യമങ്ങളുടെ പങ്ക് എന്താണെന്ന് ഗൗരവപൂര്‍വം ചിന്തിക്കേണ്ടതുണ്ട്. മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നതുകൊണ്ടാണ് മാധ്യമങ്ങളെ വിമര്‍ശിക്കുന്നത് എന്നു പറയുന്നത് തെറ്റാണ്. മാധ്യമ പ്രവര്‍ത്തനമെന്ന പേരില്‍ അധാര്‍മികവും നീതിരഹിതവുമായ കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് എതിര്‍പ്പ് ഏറുന്നത്. സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ളവര്‍ മാത്രമല്ല, മാധ്യമ രംഗത്തുള്ളവര്‍ പോലും മാധ്യമ രംഗത്തെ തെറ്റായ പ്രവണതകളെ തുറന്നുകാണിക്കുന്നുണ്ട്. മാധ്യമ ചര്‍ച്ചകളില്‍ സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്താനും ആ വിഷയങ്ങളില്‍ പ്രാഗത്ഭ്യമുള്ളവരെ മാത്രം ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാനും മാധ്യമങ്ങള്‍ ശ്രദ്ധിക്കണം. ലിപി സാങ്കേതികരംഗത്ത് യൂണിക്കോഡ് ഫോണ്ടുകള്‍ ഉപയോഗിക്കുന്നതിലെ തടസം നീക്കാന്‍ അലങ്കാര ഫോണ്ടുകളും പേജിനേഷന്‍ സോഫ്റ്റവെയറുകളും ലഭ്യമാക്കാന്‍ ബജറ്റില്‍ അമ്പതു ലക്ഷം രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. ആവശ്യാനുസരണം കൂടുതല്‍ പണം ലഭ്യമാക്കാന്‍ ശ്രമിക്കും. ഇന്റര്‍നെറ്റ് സൗകര്യം എല്ലാ വീടുകളിലുമെത്തിക്കാന്‍ ഊന്നല്‍ നല്‍കുന്ന ഒരു ഐടി നയമാണ് സര്‍ക്കാരിനുള്ളത്. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിലെ ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് ആധുനികവത്കരിക്കാനും കേസരി സ്മാരക ട്രസ്റ്റ് ഡിജിറ്റല്‍ ലൈബ്രറി വികസിപ്പിക്കാനും കഴിഞ്ഞവര്‍ഷവും ഈ വര്‍ഷവും സര്‍ക്കാര്‍ പണം നീക്കി വച്ചത് മാധ്യമ വിദ്യാര്‍ത്ഥികളുടെ മികവ് ഉറപ്പാക്കുക എന്ന കാഴ്ചപ്പാടോടെയാണ്. പത്രപ്രവര്‍ത്തകരെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കും. പത്രപ്രവര്‍ത്തക പെന്‍ഷന്‍ എണ്ണായിരം രൂപയായിരുന്നത് പതിനായിരം രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യാജവാര്‍ത്തകള്‍ ഇല്ലാതാക്കുന്നത് വാര്‍ത്തയുടെ നൈതികതയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണ,ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മാധ്യമധര്‍മം തമസ്‌കരിക്കാനുള്ള പ്രവണത വ്യാപകമാവുകയാണ്. സെന്‍സര്‍ഷിപ്പല്ല, സ്വയം നിയന്ത്രണമാണ് മാധ്യമങ്ങള്‍ക്കാവശ്യം. സെന്‍സേഷണലിസം മാധ്യമങ്ങള്‍ക്ക് കളങ്കം ചാര്‍ത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തവണത്തെ മാധ്യമപുരസ്‌കാരങ്ങളെ സംബന്ധിച്ച് പ്രസിദ്ധീകരിച്ച നേര്‍ക്കാഴ്ച എന്ന പുസ്തകം സഹകരണദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്തു.

ShareTweetSend

Related News

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies