ന്യൂഡല്‍ഹി: പണ വായ്പാ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ) റിപോ, റിവേഴ്‌സ് റിപോ നിരക്കുകള്‍ കാല്‍ ശതമാനം വീതം വര്‍ധിപ്പിച്ചു. ഇതോടെ റിപോ നിരക്ക് 6.75 ശതമാനവും റിവേഴ്‌സ് റിപോ നിരക്ക് 5.75 ശതമാനവുമായി. അതേസമയം, കരുതല്‍ ധനാനുപാതത്തില്‍ മാറ്റം വരുത്തിയിട്ടില്ല. ഇത് 6 ശതമാനമായി തുടരും.
റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്കു നല്‍കുന്ന ഹ്രസ്വകാല വായ്പയിന്മേല്‍ ഈടാക്കുന്ന പലിശയാണ് റിപോ നിരക്ക്. വാണിജ്യ ബാങ്കുകളില്‍ നിന്നു റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന ഹ്രസ്വകാല വായ്പയ്ക്കു നല്‍കുന്ന പലിശയാണ് റിവേഴ്‌സ് റിപോ. നിലവില്‍ റിപോ നിരക്ക് 6.5 ശതമാനവും റിവേഴ്‌സ് റിപോ 5.5 ശതമാനവുമാണ്.
മാര്‍ച്ച് മാസത്തിലെ പണപ്പെരുപ്പം 7.5 ശതമാനമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആര്‍.ബി.ഐ വ്യക്തമാക്കി. നേരത്തെയിത് ഏഴു ശതമാനമാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 15440 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 1930 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണത്തിന് വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. എന്നാല്‍ ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 0.57 ഡോളര്‍ ഉയര്‍ന്ന് 1993.17 ഡോളര്‍ നിരക്കിലാണ് സ്വര്‍ണം വ്യാപാരം തുടരുന്നത്.
Discussion about this post