തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ വെടിക്കോപ്പുകള്‍ തയ്യാറാക്കുന്നതിന് നിബന്ധനകളോടെ അനുമതി നാഗ്പൂര്‍ പെസോ (പി.ഇ.എസ്.ഒ) ജോയിന്റ് ചീഫ് എക്സ്പ്ലോസീവ്സ് കണ്ട്രോള് നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന് അറിയിച്ചു.
ഓലപ്പടക്കങ്ങള്‍ 6 ഃ 6 ഃ 6 സെ.മീ, ഗുണ്ട് 6.8 സെ.മീ, കുഴിമിന്നല്‍ 4 ഇഞ്ച്, അമിട്ട് 6 ഇഞ്ച് എന്ന രീതിയില്‍ ഇവ നിര്‍മ്മിച്ച് ഉപയോഗിക്കാനാണ് അനുവാദം. പൊട്ടാസ്യം ക്ലോറേറ്റ് തുടങ്ങിയ നിരോധിത രാസവസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. മുകളില്‍പ്പറഞ്ഞ വലുപ്പത്തില്‍ കൂടുതലുളള വെടിക്കോപ്പുകള്‍ ഉപയോഗിക്കരുത്.
2008 ലെ എക്സപ്ലോസീവസ് ചട്ടങ്ങളില്‍ പരാമര്ശിച്ചീട്ടുളളതില് കൂടുതല്‍ ശബ്ദമുളള പടക്കങ്ങളും ഉപയോഗിച്ച് വെടിക്കെട്ട് നടത്താന്‍ പാടില്ല. നാഗ്പൂരില്‍ നിന്നും ലഭിച്ചിട്ടുളള നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടുളള വെടിക്കെട്ട് നടത്തുന്നതിനുളള അനുമതിയാണ് നല്‍കുന്നതെന്ന് കളക്ടര്‍ അറിയിച്ചു.
സൗത്ത് സര്‍ക്കിള്‍ ജോയിന്റ് ചീഫ് എക്സപ്ലോസീവ് കണ്ട്രോളര് (ചെന്നൈ) ഡോ.എ.കെ.യാദവ്, ഡെപ്യൂട്ടി ചീഫ് എക്സപ്ലോസീവ്സ് കണ്ട്രോളര് (ഹൈദ്രബാദ്), ആര്.വേണുഗോപാല്‍, ഡെപ്യൂട്ടി എക്സപ്ലോസീവ്സ് കണ്ട്രോളര് (എറണാകുളം) എസ് കന്ദസാമി, സൗത്ത് സര്‍ക്കിള്‍ ഡെപ്യൂട്ടി എക്സപ്ലോസീവസ് കണ്ട്രോളര് (ചെന്നൈ) സുമിരന്‍ കുമാര്‍ എന്നീ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേന്ദ്രസംഘം പുരം വെടിക്കെട്ട് നിരീക്ഷിക്കാന്‍ ഇക്കുറി ഉണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു.
Discussion about this post