തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത 14 ശതമാനമായി ഉയര്‍ത്തി. 2017 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തോടെ വര്‍ധിപ്പിച്ച ക്ഷാമബത്ത ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കും. നിലവില്‍ ക്ഷാമബത്ത 12 ശതമാനമാണ്. 2017 ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെയുള്ള കുടിശ്ശിക 2017 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ പി.എഫില്‍ ലയിപ്പിക്കും. ഇക്കാലയളവിലെ പെന്ഷന് കുടിശ്ശിക മെയ് മാസത്തിലെ പെന്‍ഷനോടൊപ്പം ലഭിക്കും.
Discussion about this post