Thursday, September 10, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കേരളം കാര്‍ഷികസംസ്‌കൃതിയിലേക്ക് തിരിച്ചുപോകണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

by Punnyabhumi Desk
May 4, 2017, 04:24 pm IST
in കേരളം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കാര്‍ഷികസംസ്‌കാരം വീണ്ടെടുക്കാനുള്ള തിരിഞ്ഞുനടത്തം ആവശ്യമാണെന്ന് സഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ആകാശവാണിയുടെ ‘വയലും വീടും’ പരിപാടിയുടെ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച് ‘കര്‍ഷകന് സുരക്ഷ, കേരളത്തിന് ഭക്ഷ്യ സുരക്ഷ’ എന്ന വിഷയത്തില്‍ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

അറുപതുവര്‍ഷം കൊണ്ട് കേരളം എല്ലാ മേഖലയിലും വളര്‍ന്നു. എന്നാല്‍ കാര്‍ഷികമേഖലയില്‍ അത്തരമൊരു വളര്‍ച്ചയുണ്ടായില്ല. കാര്‍ഷിക സംസ്‌കൃതിയില്‍ നിന്നകന്ന് ഉപഭോക്തൃസംസ്ഥാനമായതിന്റെ ഫലമായിരുന്നു ജീവിതശൈലീ രോഗങ്ങള്‍. കാര്‍ഷികവൃത്തിയില്‍ നിന്നുള്ള പിന്‍മാറ്റം നാടിന്റെ നന്‍മയെ ഇല്ലാതാക്കി. പുതിയ കാര്‍ഷികകേരളത്തിനുള്ള പരിശ്രമമാണ് സര്‍ക്കാര്‍ ഹരിതകേരളം മിഷനിലൂടെ ഉദ്ദേശിക്കുന്നത്. കേരളത്തില്‍ കൃഷിക്ക് പ്രചോദനം നല്‍കാനും പുതിയ കൃഷിരീതികള്‍ പരിചയപ്പെടുത്താനും ആകാശവാണിയും വയലും വീടും പരിപാടിയും നല്‍കിയ സേവനങ്ങള്‍ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

കൃഷിവകുപ്പ് മുന്‍ ഡയറക്ടര്‍ ആര്‍. ഹേലി മുഖാമുഖത്തില്‍ മോഡറേറ്ററായിരുന്നു. ചടങ്ങില്‍ ആകാശവാണി ദക്ഷിണമേഖല ഉപദേഷ്ടാവ് ആര്‍. വെങ്കിടേശ്വരലു, സ്‌റ്റേഷന്‍ ഡയറക്ടര്‍ ആര്‍.സി. ഗോപാല്‍, സ്‌റ്റേഷന്‍ എഞ്ചിനീയര്‍ എന്‍. രാജേന്ദ്രന്‍, വയലും വീടും പ്രോഗ്രാം എക്‌സിക്യൂട്ടീവ് മുരളീധരന്‍ തഴക്കര തുടങ്ങിയവര്‍ സംബന്ധിച്ചു. മുഖാമുഖത്തില്‍ കൃഷി ശാസ്ത്രജ്ഞര്‍, അവാര്‍ഡ് ജേതാക്കളായ കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies