Thursday, September 18, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം: അന്വേഷണ കമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ നിശ്ചയിച്ചു

by Punnyabhumi Desk
May 10, 2017, 05:15 pm IST
in കേരളം

തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് നിയമിച്ച റിട്ടയേഡ് ഹൈക്കോടതി ജഡ്ജി പി.എസ്. ഗോപിനാഥന്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളും നിയതമായ കാരണങ്ങളും കമ്മീഷന്‍ അന്വേഷിക്കും.

1884ലെ സ്‌ഫോടകവസ്തു നിയമത്തിന്റെയോ (1884ലെ നാലാം കേന്ദ്ര ആക്ട്) സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിച്ചിട്ടുള്ള മറ്റേതെങ്കിലും നിയമങ്ങളുടെയോ ചട്ടങ്ങളുടെയോ ഉത്തരവുകളുടെയോ ലംഘനം സംഭവിച്ചിട്ടുണ്ടോ എന്നതും ദുരന്തം തടയുന്നതില്‍ അധികൃതര്‍ക്ക് വീഴ്ച്ചപറ്റിയിട്ടുണ്ടോ എന്നതും കമ്മീഷന്റെ അന്വേഷണ പരിധിയില്‍ വരും. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിവിധ ഏജന്‍സികള്‍ സ്വീകരിക്കേണ്ട നടപടികള്‍ കമ്മീഷന്‍ നിര്‍ദേശിക്കണം. ഇതുമായി ബന്ധപ്പെട്ട് ആകസ്മികമായി ഉണ്ടാകാവുന്ന മറ്റ് കാര്യങ്ങളുംപരിശോധിക്കും. 1952 ലെ അന്വേഷണ കമ്മീഷന്‍ നിയമം വകുപ്പ് അഞ്ചിന്റെ രണ്ട്, മൂന്ന്, നാല്, അഞ്ച് ഉപവകുപ്പുകള്‍ അതേ വകുപ്പിലെ ഉപവകുപ്പ് ഒന്നു പ്രകാരം കമ്മീഷന്‍ നടപടികള്‍ക്ക് ബാധകമാക്കിയിട്ടുണ്ട്.

അന്വേഷണവിധേയമായ കാര്യങ്ങളില്‍ അറിവും താല്‍പര്യവും ഉള്ള, ഫലപ്രദമായ തെളിവ് നല്‍കാന്‍ കഴിയുന്ന വ്യക്തികള്‍, സംഘങ്ങള്‍, സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തകര്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍, അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍, പരുക്കേറ്റവര്‍, പരിക്കേറ്റവരുടെ ബന്ധുക്കള്‍ എന്നിവര്‍ക്ക് കമ്മീഷന്‍ മുമ്പാകെ തെളവു നല്‍കാം. അപകടം മൂലമുണ്ടായ ദുരിതങ്ങള്‍, കഷ്ടനഷ്ടങ്ങള്‍ എന്നിവ ഉള്‍പ്പെട്ട സത്യവാങ്മൂലമോ, പത്രികയോ, നിര്‍ദ്ദേശങ്ങളോ വിശദാംശങ്ങളും ഫോണ്‍ നമ്പരും സഹിതം മെയ് 27ന് മുമ്പ് സെക്രട്ടറി, ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍ അന്വേഷണകമ്മീഷന്‍ പുല്ലുകാട്ട്, എസ്. ആര്‍. എം. റോഡ്, എറണാകുളം നോര്‍ത്ത്, 682018 എന്ന വിലാസത്തിലോ ഈ മെയിലിലോ([email protected]) സമര്‍പ്പിക്കണം. ഫോണ്‍: 9495326050. മെയ് 15 മുതല്‍ 27 വരെയുള്ള പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 10.30നും വൈകുന്നേരം നാലിനുമിടയില്‍ കൊല്ലം ചിന്നക്കടയിലെ പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസിലെ ക്യാമ്പ് ഓഫീസില്‍ കമ്മീഷന്‍ സെക്രട്ടറിക്ക് നേരിട്ടും വിശദാംശങ്ങള്‍ സമര്‍പ്പിക്കാം.

കമ്മീഷന്റെ അന്വേഷണ നടപടികളില്‍ കക്ഷിചേരാന്‍ ആഗ്രഹിക്കുന്ന വ്യക്തികളും സംഘങ്ങളും, സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരും, സ്ഥാപനങ്ങളും, സംഘടനകളും മെയ് 27ന് വൈകുന്നേരം നാലിനു മുമ്പ് നേരിട്ടോ, അഭിഭാഷകര്‍/ അധികാരപ്പെടുത്തിയ ഏജന്റ് മുഖേനയോ കമ്മീഷന് അപേക്ഷ സമര്‍പ്പിക്കണം. സത്യവാങ്മൂലം, പത്രിക, നിര്‍ദ്ദേശങ്ങള്‍ എന്നിവ നല്‍കുന്നവര്‍ അനുബന്ധ രേഖകളുടെയും വിസ്തരിക്കാന്‍ ഉദ്ദേശിക്കുന്ന സാക്ഷികളുടെയും വിശദാംശങ്ങളടങ്ങിയ പട്ടികയും ഹാജരാക്കണം. രേഖയുടെ അസ്സലോ, ശരി പകര്‍പ്പോ ആണ് നല്‍കേണ്ടത്. രേഖ ഏതെങ്കിലും വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ കൈവശമാണെങ്കില്‍ കൈവശക്കാരന്റെ പേരും വിലാസവും വ്യക്തമാക്കണം. സത്യവാങ്മൂലവും പത്രികയും നിര്‍ദ്ദേശങ്ങളും നല്‍കുന്നവരെ കമ്മീഷന്‍ മുമ്പാകെ വിസ്തരിക്കാവുന്നതാണ്. കമ്മീഷന്റെ സിറ്റിംഗ് എറണാകുളത്തും കൊല്ലത്തും കമ്മീഷന് യുക്തമെന്നും, ആവശ്യമെന്നും തോന്നുന്ന മറ്റ് സ്ഥലങ്ങളിലും നടത്തുന്നതാണെന്നും സിറ്റിംഗ് സ്ഥലം, തീയതി, സമയം, മുതലായവ പിന്നീട് അറിയിക്കുന്നതാണെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടതു കൊണ്ട് സംഭവത്തെപ്പറ്റി നേരിട്ടറിയുന്നവര്‍ കൃത്യമായും വീഴ്ചകൂടാതെയും തെളിവു നല്‍കണം.

ShareTweetSend

Related News

കേരളം

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

കേരളം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies