Thursday, September 3, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

സാമൂതിരിയും കുടുംബാംഗങ്ങളും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

by Punnyabhumi Desk
May 10, 2017, 05:18 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കോഴിക്കോട് സാമൂതിരി കെ.സി.യു. രാജ കുടുംബാംഗങ്ങളോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെ നിയമസഭയിലെ ഓഫീസില്‍ സന്ദര്‍ശിച്ചു.  ജനങ്ങളുടെ ഭരണാധികാരിയെ സന്ദര്‍ശിച്ച് അഭിവാദ്യമര്‍പ്പിക്കുക മാത്രമാണ് സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യമെന്ന് സാമൂതിരി പറഞ്ഞു. ഏതു സന്ദിഗ്ധ ഘട്ടത്തിലും അചഞ്ചലമായി നില്‍ക്കുകയും നിലപാടുകള്‍ കര്‍ശനമായി നടപ്പിലാക്കുകയും ചെയ്യുന്നതില്‍ മുഖ്യമന്ത്രിയെ സാമൂതിരി അഭിനന്ദിച്ചു.

സര്‍ക്കാരിന്റെ പരിസ്ഥിതി സൗഹൃദ നിലപാടിനു ധാര്‍മിക പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മഷിപ്പേനയും കോഴിക്കോടിന്റെ ചരിത്രം പ്രതിപാദിക്കുന്ന പുസ്തകങ്ങളും അദ്ദേഹം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. മലബാറിലെ 45ഓളം ക്ഷേത്രങ്ങളുടെ ട്രസ്റ്റി ഇപ്പോഴും സാമൂതിരി രാജയാണ്. ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തുമ്പോഴും ഈ ട്രസ്റ്റിഷിപ്പ് നിലനിര്‍ത്തണമെന്ന് കെ.സി.യു രാജ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ട്രസ്റ്റിഷിപ്പില്‍ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി അദ്ദേഹത്തിന് ഉറപ്പു നല്‍കി.

ഇത് രണ്ടാം തവണയാണ് സാമൂതിരി കുടുംബത്തിലെ രാജാവ് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ തലസ്ഥാനത്തെത്തുന്നത്. 1999 ല്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അന്നത്തെ സാമൂതിരി പി.കെ. ഏട്ടനുണ്ണിരാജയും കുടുംബാംഗങ്ങളും സെക്രട്ടേറിയറ്റിലെത്തി ഇ.കെ. നായനാരെ സന്ദര്‍ശിച്ചിരുന്നു. അതിനുശേഷം ഇപ്പോഴാണ് മറ്റൊരു സാമൂതിരി മുഖ്യമന്ത്രിയെ കാണാനെത്തുന്നത്. നാലുവര്‍ഷം മുമ്പാണ് കെ.സി.യു രാജ സാമൂതിരി സ്ഥാനം ഏറ്റെടുത്തത്. ഇപ്പോള്‍ 92 വയസ്സുണ്ട്. മദിരാശിയില്‍ നിന്ന് എന്‍ജിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കി പെരുമ്പൂര്‍ ലോക്കോമോട്ടിവ് വര്‍ക്‌സ്, ജാംഷെഡ്പൂരിലെ ടെല്‍കോ എന്നിവിടങ്ങളിലും 25 വര്‍ഷക്കാലം കളമശ്ശേരി ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സില്‍ മാനേജരായുംപ്രവര്‍ത്തിച്ചു. ഇന്ത്യയിലാദ്യമായി കംപ്യൂട്ടറൈസ്ഡ് ന്യൂമറിക്കല്‍ സെന്‍ട്രല്‍ മെഷീന്‍ ടൂള്‍സിന്റെ പ്രവര്‍ത്തനം പ്രാബല്യത്തില്‍ കൊണ്ടുവന്നത് കെ.സി.യു രാജയുടെ നേതൃത്വത്തില്‍ എച്ച്.എം.ടി.യിലായിരുന്നു. ഇതിനായി സര്‍ക്കാര്‍ ഇദ്ദേഹത്തെ ജര്‍മനിയിലയച്ച് പരിശീലനം നല്‍കി.

ജര്‍മനി, സ്വിറ്റ്‌സര്‍ലണ്ട്, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള കെ.സി.യു രാജ മികച്ചൊരു ഫോട്ടോഗ്രഫറുമാണ്. മക്കളായ സരസിജ രാജ, മായാ ഗോവിന്ദ്, ജാമാതാവ് അഡ്വ. ഗോവിന്ദ് ചന്ദ്രശേഖര്‍, മരുമകന്‍ കെ.സി. സംഗമേഷ് വര്‍മ, മരുമകള്‍ ഡോ. പി.സി. രതി തമ്പാട്ടി, ഭര്‍ത്താവ് ഡോ. ഇ.കെ. ഗോവിന്ദവര്‍മ രാജ എന്നിവരും സാമൂതിരിയോടൊപ്പം എത്തിയിരുന്നു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies