ചെന്നൈ: സേവന, വേതന വ്യവസ്ഥതകള്‍ പുതുക്കി നിശ്ചയിച്ചയിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസ് ജീവനക്കാര്‍ അനിശ്ചിതകാല സമരം തുടങ്ങി. ഗതാഗതമന്ത്രി എം.ആര്‍. വിജയഭാസ്‌ക്കറുമായി വിവിധ യൂണിയനുകള്‍ നടത്തിയ ചര്‍ച്ചയില്‍ 37 യൂണിയനുകള്‍ സര്‍ക്കാരിനെ അനുകൂലിച്ചെങ്കിലും ഡിഎംകെ ഉള്‍പ്പെടെയുള്ള പത്തോളം യൂണിയനുകള്‍ സമരവുമായി മുന്നോട് പോകുകയായിരുന്നു. 22,000 ബസ് സര്‍വീസുകളെ സമരം ബാധിച്ചു.
Discussion about this post