Friday, September 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് പോലെയുള്ള സ്ഥാപനങ്ങള്‍ ബയോ മെഡിക്കല്‍ നിര്‍മാണരംഗത്ത് രാജ്യത്തിന് പ്രചോദനമാകണം: കേന്ദ്രമന്ത്രി ജെ.പി. നദ്ദ

by Punnyabhumi Desk
May 16, 2017, 06:38 pm IST
in കേരളം

തിരുവനന്തപുരം: ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ബയോ മെഡിക്കല്‍ ഉത്പന്നനിര്‍മാണ രംഗത്തെ ത്വരകങ്ങളും നിര്‍വഹണകേന്ദ്രങ്ങളുമായി മാറണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ അഭിപ്രായപ്പെട്ടു. ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയുടെ രണ്ടാം ടെക്‌നോളജി കോണ്‍ക്ലേവിന്റെയും ഇന്‍ഡസ്ട്രി മീറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച സാങ്കേതികവിദ്യയുടേയും മനുഷ്യശേഷിയുടെ അഭാവം, വന്‍ ചെലവ് തുടങ്ങിയവ കാരണമാണ് രാജ്യത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞത്. ഈ സാഹചര്യം ഒരു അവസരവും വെല്ലുവിളിയുമായി കണ്ടാല്‍ വന്‍ കുതിപ്പുണ്ടാക്കാനാകും. ഇക്കാര്യത്തില്‍ രാജ്യത്തിന് പ്രചോദനമാകാനും വഴികാട്ടിയാകാനും കഴിയും. അക്കാദമികരംഗവും വ്യവസായരംഗവുമായുള്ള കൂട്ടായ്മയിലൂടെ പുതുമനോഭാവം സൃഷ്ടിക്കാനാകണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ചികിത്‌സാരംഗത്തെ ഹൃദയവാല്‍വും, ബ്‌ളഡ് ബാഗും ഉള്‍പ്പെടെ വിവിധ ബയോ, മെഡിക്കല്‍ ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതില്‍ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സേവനം സ്തുത്യര്‍ഹമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ശ്രീ ചിത്രയിലെ ഉത്പന്നങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ വിപണനത്തിനും ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാനും ടെക്‌നോളജി കോണ്‍ക്‌ളേവ് ഗുണമാകും. സ്‌റ്റെന്റ് നിര്‍മാണത്തില്‍ ശ്രീചിത്ര ശ്രദ്ധ പതിപ്പിച്ചാല്‍ വിപണിയില്‍ ആ മേഖലയിലെ ആവശ്യകത പരിഹരിക്കാനാവും. ആരോഗ്യരംഗം ആധുനികവത്കരിക്കുന്നതിനും രോഗീസൗഹൃദമാക്കുന്നതിനുമുള്ള ആര്‍ദ്രം മിഷന്‍ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് കൂടുതല്‍ പിന്തുണ ആരോഗ്യരംഗത്ത് കേരളത്തിന് ലഭ്യമാക്കണമെന്നും മന്ത്രി കേന്ദ്രമന്ത്രിയോട് അഭ്യര്‍ഥിച്ചു.

ചടങ്ങില്‍ ഡോ. ശശി തരൂര്‍ എം.പി, ഒ. രാജഗോപാല്‍ എം.എല്‍.എ, ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് കെ.എം. ചന്ദ്രശേഖര്‍, ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍, ബയോ മെഡിക്കല്‍ ടെക്‌നോളജി വിഭാഗം മേധാവി ഡോ. പി.ആര്‍. ഹരികൃഷ്ണ വര്‍മ തുടങ്ങിയവര്‍ സംബന്ധിച്ചു. നേരത്തെ, നടന്ന ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ 33 ാം ബാച്ചിന്റെ ബിരുദദാന ചടങ്ങും കേന്ദ്രമന്ത്രി ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്തു.

Share
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies