തിരുവനന്തപുരം: 2017ലെ കേരളോത്സവത്തിന്റെ ലോഗോ തയ്യാറാക്കുന്നതിന് എന്‍ട്രികള്‍ ക്ഷണിച്ചു. എ4 സൈസ് വലിപ്പത്തില്‍ തയ്യാറാക്കിയ ലോഗോ, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ ജൂണ്‍ 30 നകം ലഭിക്കണം. എന്‍ട്രികള്‍ അയക്കുന്ന കവറിനു മുകളില്‍ കേരളോത്സവം2017 ലോഗോ എന്ന് രേഖപ്പെടുത്തണം. എന്‍ട്രികള്‍ അയക്കേണ്ട വിലാസം : മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റര്‍, ദൂരദര്ശന് കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി.ഒ, തിരുവനന്തപുരം. ഫോണ്‍ : 0471 2733139, 2733602. എന്‍ട്രികള്‍ സി.ഡി.യിലും [email protected] എന്ന ഇമെയില്‍ വിലാസത്തിലും അയയ്ക്കാം.
Discussion about this post