Saturday, August 22, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അരിക്ക് വിലകൂട്ടാന്‍ ശ്രമിക്കുന്നവരെ നേരിടും: മന്ത്രി പി. തിലോത്തമന്‍

by Punnyabhumi Desk
Jun 15, 2017, 04:27 pm IST
in കേരളം

തിരുവനന്തപുരം: അരിക്ക് വിലകൂട്ടാന്‍ ശ്രമിക്കുന്നവരെ സര്‍ക്കാര്‍ ഫലപ്രദമായി നേരിടുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിച്ച സപ്ലൈകോയുടെ റംസാന്‍ മെട്രോ ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

കര്‍ശന നടപടിക്ക് സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ അരിക്കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരം ജില്ലയില്‍ മാത്രം എട്ട് കേസുകളെടുത്തു. തീവെട്ടിക്കൊള്ള സര്‍ക്കാര്‍ അനുവദിക്കില്ല. വിലകൂട്ടാമെന്ന വ്യാമോഹം നിയമപരമായ മാര്‍ഗങ്ങളിലൂടെ നേരിടും. കഴിഞ്ഞ ഒരു വര്‍ഷം പൊതുവിപണിയില്‍ ഫലപ്രദമായി വില നിയന്ത്രിക്കാന്‍ കഴിഞ്ഞു. മുളക്, ചെറുപയര്‍, ഉഴുന്ന്, കടല, പരിപ്പ് എന്നിവയുടെ വില ഗണ്യമായി കുറഞ്ഞു. അരി വില ഇടയ്ക്ക് വര്‍ദ്ധിച്ചെങ്കിലും അതും നിയന്ത്രിക്കാനായി.

തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ വരള്‍ച്ച മൂലം കൃഷി നശിച്ചതോടെ അവരും ആന്ധ്ര അരി വാങ്ങുകയുണ്ടായി. അതോടെ ആന്ധ്രയിലെ അരിക്ക് വില കൂടിയതാണ് കേരളത്തിന് തിരിച്ചടിയായത്. ഇപ്പോള്‍ ജയ അരി സബ്‌സിഡിയില്ലാതെ 37.50 രൂപയ്ക്ക് വില്‍ക്കുന്നു. നീളം കൂടിയ മുന്തിയ ഇനം മട്ട അരി 40.65 രൂപയ്ക്ക് റംസാന്‍ മേളയില്‍ നല്‍കുന്നുണ്ട്. ഇതുപോലെ കുട്ടനാടന്‍ അരിക്കും പച്ചരിക്കുമെല്ലാം വില കുറവാണ്. ഉള്ളിപ്പാടങ്ങളില്‍ നിന്ന് നേരിട്ട് വാങ്ങി കേരളത്തിലെത്തിച്ച് ഉള്ളിവില നിയന്ത്രിക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ ഈ വര്‍ഷം യാഥാര്‍ത്ഥ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 32 പഞ്ചായത്തുകളില്‍ കൂടി ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കേണ്ടതുണ്ട്. റംസാന്‍ ഫെയറിന്റെ ഭാഗമായി സംസ്ഥാനത്ത് 90 സ്ഥലങ്ങളില്‍ വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വി. എസ്. ശിവകുമാര്‍ എം. എല്‍. എ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. സപ്ലൈകോ ജനറല്‍ മാനേജര്‍ കെ. വേണുഗോപാല്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ആര്‍. സതീഷ് കുമാര്‍, സപ്ലൈകോ മേഖലാ മാനേജര്‍ എസ്. കെ. ശ്രീലത എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies