Friday, May 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കല്‍: സര്‍ക്കാര്‍ സാമൂഹിക പ്രതികരണം തേടുന്നു

by Punnyabhumi Desk
Jun 20, 2017, 05:06 pm IST
in കേരളം

തിരുവനന്തപുരം: പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി നിശ്ചിത പ്രദേശങ്ങളില്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും സാമൂഹിക പ്രത്യാഘാതങ്ങളും കണ്ടെത്തി പരിഹരിക്കാന്‍ സര്‍ക്കാര്‍ പഠനം നടത്തുന്നു. ഭാവിയില്‍ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ നേരത്തേ കണ്ടെത്തി അവയ്ക്കുളള പരിഹാരമാര്‍ഗങ്ങള്‍കൂടി മുന്‍കൂര്‍ ആസൂത്രണം ചെയ്താല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നടപടി.

ആദ്യഘട്ടത്തില്‍ സ്വകാര്യ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവരെ നിയോഗിച്ച് പഠന റിപ്പോര്‍ട്ടും നിര്‍ദ്ദേശങ്ങളും ലഭ്യമാക്കുകയാണ് ആദ്യപടി. കേരളത്തിലെ പലപ്രദേശങ്ങളിലും വന്‍വികസനവും പ്രത്യക്ഷമായും പരോക്ഷമായും നിരവധി തൊഴില്‍ അവസരങ്ങളും കൊണ്ടുവരുന്ന പദ്ധതികളുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് ജോലികള്‍ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിനും സാമൂഹിക സഹകരണം ഉറപ്പാക്കുന്നതിനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി റവന്യൂ വകുപ്പ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സാമൂഹിക പ്രതികരണ പഠന മേഖലയില്‍ മുന്‍പരിചയമുളള സ്ഥാപനങ്ങള്‍, നേരത്തെ ജോലിനോക്കിയിരുന്ന സ്വകാര്യവ്യക്തികള്‍, ഈ മേഖലയില്‍ നിന്ന് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. 2013ലെ ഭൂമി ഏറ്റെടുക്കല്‍ കേന്ദ്ര നിയമം അധ്യായം രണ്ടിലെ നിര്‍ദ്ദേശങ്ങളാണ് പഠനത്തിന് മാനദണ്ഡമാക്കേണ്ടത്. പഠനത്തില്‍ കണ്ടെത്തുന്ന പ്രശ്‌നങ്ങളുടെ പരിഹാര മാര്‍ഗങ്ങളും നിര്‍ദേശങ്ങളുമായി റിപ്പോര്‍ട്ടില്‍ സമര്‍പ്പിക്കണം. ഇതിനായി അപേക്ഷകരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പാനല്‍ തയാറാക്കും. മികവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനമൊട്ടാകെയോ, ഭാഗികമായോ പാനലില്‍ ഉളളവരെ പഠന ചുമതല ഏല്‍പ്പിക്കും. ജീവനക്കാരുടെ വേതനം, സാങ്കേതിക ഉപകരണങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും വേണ്ടിവരുന്ന ചെലവ് എന്നിവ സര്‍ക്കാര്‍ നല്‍കുമെന്ന് ലാന്റ് റവന്യൂ കമ്മീഷണര്‍ എ.ടി.ജെയിംസ് അറിയിച്ചു.

ലാന്റ് റവന്യൂ കമ്മീഷണറുടെ www.clr.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാം. പ്രിന്‍സിപ്പല്‍ സെക്രട്ടറി, റവന്യൂ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695 001 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. പ്രവൃത്തി പരിചയം, സാങ്കേതിക ജ്ഞാനം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 10ന് വൈകിട്ട് അഞ്ചു വരെ അപേക്ഷ നല്‍കാം.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies