തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ മെറിറ്റ്, മാനേജ്മെന്റ് വ്യത്യാസമില്ലാതെ എം.ബി.ബി.എസ്. പ്രവേശനത്തിന് അഞ്ചര ലക്ഷം രൂപ വാര്‍ഷിക ഫീസ് നിശ്ചയിച്ചു. 85 ശതമാനം സീറ്റുകളില്‍ ഈ നിരക്ക് ബാധകമാണ്. അവശേഷിക്കുന്ന 15 ശതമാനം എന്‍.ആര്‍.ഐ. സീറ്റുകളില്‍ 20 ലക്ഷം രൂപയും ഫീസ് നിശ്ചയിച്ചു. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിര്‍ണയസമിതിയുടേതാണ് തീരുമാനം.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബി.പി.എല്‍.) വിദ്യാര്‍ഥികള്‍ക്കും സമര്‍ഥരായ കുട്ടികള്‍ക്കും പ്രത്യേക സ്കോളര്‍ഷിപ്പ് നല്കണമെന്നും നിര്‍ദേശമുണ്ട്. കഴിഞ്ഞവര്‍ഷം 50 ശതമാനം മെരിറ്റ് സീറ്റില്‍ രണ്ടര ലക്ഷവും 35 ശതമാനം മാനേജ്മെന്റ് സീറ്റില്‍ 11 ലക്ഷവും എന്‍.ആര്‍.ഐ. സീറ്റില്‍ 15 ലക്ഷവുമായിരുന്നു ഫീസ്.
പുതുക്കിയ ഫീസ് ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ സ്വാഗതം ചെയ്തെങ്കിലും സ്വീകാര്യമല്ലെന്ന നിലപാടുമായി മാനേജ്മെന്റ് അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post