കടുങ്ങല്ലൂര്‍: ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തില്‍ നടന്നുവരുന്ന ദശാവതാര സത്ര വേദിയില്‍ ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ സന്ദര്‍ശനം നടത്തി. രാവിലെ എത്തിയ അദ്ദേഹം ക്ഷേത്രത്തിലും, സത്ര വേദിയിലെ ക്ഷേത്രത്തിലും ദര്‍ശനം നടത്തുകയും പഞ്ചസാര കൊണ്ട് തുലാഭാരം നടത്തുകയും, സത്രത്തിന് എല്ലാ വിധ ആശംസകളും നേര്‍ന്നാണ് അദേഹം മടങ്ങിയത്. ക്ഷേത്രത്തിലെത്തിയ കുമ്മനത്തെ ട്രസ്റ്റ് പ്രസിഡന്റ് അഡ്വ.ദേവ പാല്‍, സെക്രട്ടറി വി.ജി ജനാര്‍ദനന്‍ നായര്‍, സത്രം വൈസ് ചെയര്‍മാന്‍ കെ.മോഹന്‍ദാസ് ഭക്തജനങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
Discussion about this post