Wednesday, August 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തിരുവനന്തപുരത്ത് 20 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാകും

by Punnyabhumi Desk
Jul 4, 2017, 07:00 pm IST
in കേരളം

തിരുവനന്തപുരം: ജില്ലയിലെ 20 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. വെങ്കടേസപതി. ഇതിനായി ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഫ്രണ്ട് ഓഫീസ് സംവിധാനമടക്കമുള്ള ജനസൗഹൃദ സൗകര്യങ്ങളും ഈ വില്ലേജ് ഓഫീസുകളില്‍ ഏര്‍പ്പെടുത്തും. പിന്നീട് മറ്റു വില്ലേജ് ഓഫീസുകളും സ്മാര്‍ട്ടാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ വില്ലേജ് ഓഫീസര്‍മാരുടെയും തഹസീല്‍ദാര്‍മാരുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

താലൂക്ക് ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രത്യേക സന്ദര്‍ശനസമയം ഏര്‍പ്പെടുത്തി. രാവിലെ ഒരു മണിക്കൂറും ഉച്ചയ്ക്ക് ശേഷം ഒരു മണിക്കൂറുമാണ് ഉദ്യോഗസ്ഥര്‍ ജനങ്ങളെ കാണുക. ഇതിനായി താലൂക്ക് ഓഫീസുകളില്‍ പ്രത്യേക സൗകര്യമൊരുക്കുമെന്നും ജീവനക്കാര്‍ അവിടെയെത്തി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുമെന്നും കളക്ടര്‍ അറിയിച്ചു. ഓഫീസുകളില്‍ ലഭിക്കുന്ന പരാതികള്‍ക്കും അപേക്ഷകള്‍ക്കും അടിയന്തരമായി മറുപടി നല്‍കണമെന്നും രണ്ടു തവണയില്‍ കൂടുതല്‍ അപേക്ഷകന്‍ ഓഫീസിലെത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ പുറമ്പോക്ക് ഭൂമികള്‍ സംബന്ധിച്ച കൃത്യമായ വിവരം വില്ലേജ് ഓഫീസര്‍ക്കുണ്ടാവണം. പുറമ്പോക്ക് ഭൂമി സന്ദര്‍ശിച്ച് വിവരശേഖരം നടത്തണം. ഓരോ താലൂക്കിന്റെയും പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനും പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും ഡെപ്യൂട്ടി കളക്ടര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതിനായി ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് ഓരോ താലൂക്കിന്റെ മേല്‍നോട്ട ചുമതല നല്‍കി. വില്ലേജുകളുടെ പ്രവര്‍ത്തനം ഓണ്‍ലൈന്‍ ആകുന്നതോടെ പരാതികള്‍ കുറയ്ക്കാനാകുമെന്ന് യോഗം വിലയിരുത്തി.

ജില്ലയിലെ 100 വില്ലേജുകളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയായി. ശേഷിക്കുന്ന 24 വില്ലേജുകളിലേത് ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. സര്‍വേ നടപടികളിലുണ്ടാകുന്ന കാലതാമസമാണ് ഇതിന് തടസമാകുന്നതെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ എ.ഡി.എം ജോണ്‍ വി. സാമുവല്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ വി.ആര്‍ വിനോദ്, പി. സവിത തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies