കൊച്ചി: നടിക്കെതിരായ ആക്രമണത്തിലെ ഗുഢാലോചന കേസില്‍ ദിലീപിനെ കസ്റ്റഡയില്‍ ലഭിക്കാനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നും റൂറല്‍ എസ്പി എ.വി. ജോര്‍ജ് വ്യക്തമാക്കി. ദിലീപിനെ കസ്റ്റഡിയില്‍ ലഭിച്ച ശേഷം കൂടുതല്‍ ചോദ്യം ചെയ്യുകയും തെളിവെടുപ്പിനായി നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോകുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കാനായിട്ടാണു പോലീസ് ശ്രമിക്കുന്നത്. 2013 ഏപ്രിലില്‍ കൊച്ചിയിലെ ഹോട്ടല്‍ അബാദ് പ്ലാസയില്‍ വച്ചാണ് ആദ്യമായി ഗുഢാലോചന നടത്തിയതെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. ദിലീപിന്റെ കുടുംബ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതിന്റെ വ്യക്തിവൈരാഗ്യമാണ് ക്വട്ടേഷനില്‍ എത്തിച്ചതെന്നാണ് വിവരം.
എന്നാല്‍ നടിയെ ആക്രമിക്കാന്‍ സുനിക്ക് 1.5 കോടി ദിലീപ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പണം നല്‍കിയില്ല. തൃശൂരില്‍ ‘ജോര്‍ജേട്ടന്‍സ് പൂരം’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് ഇരുവരും കാണുകയും പിന്നീട് 10,000 രൂപ നല്കി ക്വട്ടേഷന്‍ ഉറപ്പിക്കുകയും ചെയ്തിരുന്നുവെന്നും പോലീസ് കണ്ടെത്തി.
Discussion about this post