കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ഒഴിവാക്കാന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്ന സുനില്‍രാജ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. വ്യാഴാഴ്ച ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്‍പായി തന്നെ അപ്പുണ്ണിയും ജാമ്യഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.
അപ്പുണ്ണി ഒളിവിലാണെന്നും കസ്റ്റഡിയിലെടുക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നുവെന്നും പോലീസ് കോടതിയെ അറിയിച്ചു. തനിക്ക് കേസുമായോ ഗൂഢാലോചനയുമായോ ബന്ധമില്ലെന്നാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ അപ്പുണ്ണി വ്യക്തമാക്കിയിരിക്കുന്നത്. കേസില്‍ തന്നെയും നാദിര്‍ഷയെയും മാപ്പ് സാക്ഷിയാക്കാനാണ് പോലീസ് നീക്കം. കസ്റ്റഡിയിലെടുത്താല്‍ മൂന്നാംമുറ പ്രയോഗിക്കുമോ എന്ന ഭയമുണ്ടെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നടിയെ ആക്രമിക്കാന്‍ ദിലീപ് ഗുഢാലോചന നടത്തിയതിന്റെ വിശദാംശങ്ങള്‍ അപ്പുണ്ണിയില്‍ നിന്നും ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുമായി അപ്പുണ്ണി നിരവധി തവണ ഫോണില്‍ സംസാരിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇയാള്‍ അപ്രത്യക്ഷനായത്.
Discussion about this post