തിരുവനന്തപുരം: ബിജെപി നേതാക്കള്‍ക്കെതിരെയുള്ള കോഴ വാര്‍ത്തകള്‍ ഊഹാപോഹമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. കോഴ ആരോപണവുമായി ആര്‍ക്കെങ്കിലും ബന്ധമുണ്ടെന്നു കണ്ടാല്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കും. തുടര്‍ നടപടികള്‍ ഉചിതമായ പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യുമെന്നും കുമ്മനം പറഞ്ഞു.












