തിരുവനന്തപുരം: വീട്ടമ്മയെ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ ഫോണ്‍ ഫോറന്‌സിക് പരിശോധനയ്ക്ക് അയയ്ക്കും. എംഎല്‍എ ഹോസ്റ്റലില്‍നിന്ന് കണ്ടെത്തിയ ഫോണ്‍ ആണ് ഫോറന്‍സിക് പിശോധനയ്ക്ക് അയയ്ക്കുന്നത്.
മുന് കാലങ്ങളില്‍ ഫോണ്‍ ഏതൊക്കെത്തരത്തില്‍ ഉപയോഗിച്ചിട്ടുണ്ട് എന്ന കാര്യം പരിശോധിക്കാനാണ് വിശദ പരിശോധന നടത്തുന്നത്. സംഭാഷണങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയുമോ എന്നും പരിശോധിക്കുന്നുണ്ട്.
എം വിന്‌സെന്റിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരഗണിക്കും. രാവിലെ നെയ്യാറ്റിന്‍കര ആശുപത്രിയില് എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം എംഎല്‍എയെ ഡിവൈഎസ്പി ഓഫീസില്‍ എത്തിക്കും. വൈകുന്നേരം നാലുമണിയോടെയാണ് എംഎല്‍എയെ കോടതിയില്‍ ഹാജരാക്കുന്നത്.
റിമാന്‍ഡില്‍ കഴിയുന്ന എം. വിന്‍സെന്റിനെ ഇന്നലെ നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി ഒരുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കൂടുതല്‍ ചോദ്യംചെയ്യാനായി അഞ്ചുദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച പോലീസ് അപേക്ഷ നല്കി. തുടര്ന്നാണ് ഒരു ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവുണ്ടായത്.
എം.എല്‍.എ. സ്വാധീനമുള്ള വ്യക്തിയാണെന്നും ഇദ്ദേഹത്തിന്റെ ഫോണും മെമ്മറികാര്‍ഡും കണ്ടെത്തി ശാസ്ത്രീയമായ തെളിവെടുപ്പുകള്‍ നടത്തേണ്ടതുണ്ടെന്നും അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂട്ടര്‍ വാദിച്ചിരുന്നു.
Discussion about this post