Monday, October 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഓണത്തിനൊരുമുറം പച്ചക്കറി: വിളവെടുപ്പ് ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

by Punnyabhumi Desk
Aug 8, 2017, 05:46 pm IST
in കേരളം

തിരുവനന്തപുരം: ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് വളപ്പില്‍ കൃഷി വകുപ്പും വിവിധ സര്‍വീസ് സംഘടനകളും സംയുക്തമായി നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

സെക്രട്ടേറിയറ്റില്‍ അഞ്ഞൂറ് ഗ്രോ ബാഗുകളും സെക്രട്ടേറിയറ്റ് അനക്‌സ് രണ്ടില്‍ 1100 ഗ്രോബാഗുകളുമടക്കം 1600 ഗ്രോബാഗുകളിലാണ് കൃഷി ആരംഭിച്ചത്. ജീവനക്കാര്‍ തന്നെ പരിപാലനവും ഏറ്റെടുത്തതിനാല്‍ കൃഷി വന്‍ വിജയമായി. ആദ്യമായാണ് സെക്രട്ടേറിയറ്റില്‍ ജീവനക്കാരുടെ കൂട്ടായ്മയോടെ പച്ചക്കറി കൃഷി നടപ്പിലാക്കുന്നത്. ജൈവരീതിയില്‍ നടത്തിയ കൃഷിയില്‍ വിളവെടുക്കുന്ന പച്ചക്കറി ജീവനക്കാര്‍ക്കുതന്നെ ന്യായവിലയ്ക്കു നല്‍കും. എം.എന്‍. ഗോവിന്ദന്‍ നായര്‍ നടപ്പാക്കിയ ഓണത്തിനൊരു പറ നെല്ല് പദ്ധതിയുടെ ചുവടുപിടിച്ചാണ് ഓണത്തിനൊരുമുറം പച്ചക്കറി എന്ന പദ്ധതിക്ക് തുടക്കമിട്ടതെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍, ഒഴിഞ്ഞ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കൃഷി ചെയ്യുന്നതിന് കൃഷിവകുപ്പ് 63 ലക്ഷം കുടുംബങ്ങള്‍ക്ക് പച്ചക്കറിവിത്തും 45 ലക്ഷം നടീല്‍ വസ്തുക്കളും വിതരണം ചെയ്തിരുന്നു. മികച്ച രീതിയില്‍ കൃഷിചെയ്യുന്നവര്‍ക്ക് ഒന്നാം സമ്മാനമായി ഒരുലക്ഷം രൂപയും രണ്ടാം സമ്മാനമായി 50,000 രൂപയും മൂന്നാം സമ്മാനമായി 25,000 രൂപയും നല്‍കുമെന്നും കൃഷിമന്ത്രി പറഞ്ഞു. കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് ഹോര്‍ട്ടികോര്‍പ് 1350 സ്റ്റാളുകള്‍ വഴിയാണ് വിഷമില്ലാത്ത പച്ചക്കറി ന്യായവിലയ്ക്ക് വില്പന നടത്തിയത്. ഈ വര്‍ഷം 1600 സ്റ്റാളുകള്‍ ആരംഭിക്കും. നമുക്ക് ആവശ്യമുള്ള പച്ചക്കറികളില്‍ പലതും തമിഴ്‌നാട്ടില്‍ നിന്നെത്തുന്നതാണ്. ഈവര്‍ഷം തമിഴ്‌നാട്ടില്‍ കടുത്ത വരള്‍ച്ച കാരണം പച്ചക്കറി വരവില്‍ കുറവുണ്ടാകും. പക്ഷേ കര്‍ഷകരില്‍നിന്നു നേരിട്ട് പച്ചക്കറി സംഭരിച്ച് ഹോര്‍ട്ടികോര്‍പ് സ്റ്റാളുകള്‍ വഴി വിതരണം ചെയ്യും എന്നതിനാല്‍ ഓണക്കാലത്ത് പച്ചക്കറി വില വര്‍ധനയുണ്ടാവില്ല. ഈ വര്‍ഷത്തെ കര്‍ഷകദിനാഘോഷം 16ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നും കൃഷിമന്ത്രി പറഞ്ഞു.

ജീവനക്കാരും വിവിധ സംഘടനാ നേതാക്കളും വിളവെടുപ്പില്‍ സംബന്ധിച്ചു

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies