Saturday, May 16, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മഹാഗണപതിയെ വന്ദിച്ച് അനന്തപുരിയില്‍ വിനായകചതുര്‍ത്ഥി ആഘോഷിച്ചു

by Punnyabhumi Desk
Aug 26, 2017, 01:03 pm IST
in കേരളം
വിനായകചതുര്‍ഥി ആഘോഷത്തിന്റെ ഭാഗമായി പഴവങ്ങാടി മഹാഗണപതിക്ഷേത്രത്തിനു മുന്നില്‍  ഗൗഡ സാരസ്വത ബ്രാഹ്മണ മഹാസഭയുടെ ആഭിമുഖ്യത്തില്‍ നടന്ന
 എഴുന്നള്ളത്തില്‍ നിന്ന്. 
ഫോട്ടോ: രാജുസുന്ദരം

വിനായകചതുര്‍ഥി ആഘോഷത്തിന്റെ ഭാഗമായി പഴവങ്ങാടി മഹാഗണപതിക്ഷേത്രത്തിനു മുന്നില്‍ ഗൗഡ സാരസ്വത ബ്രാഹ്മണ മഹാസഭയുടെ ആഭിമുഖ്യത്തില്‍ നടന്ന എഴുന്നള്ളത്തില്‍ നിന്ന്. ഫോട്ടോ: രാജുസുന്ദരം

വിനായകചതുര്‍ഥി ആഘോഷത്തിന്റെ ഭാഗമായി പഴവങ്ങാടി മഹാഗണപതിക്ഷേത്രത്തിനു മുന്നില്‍  ഗൗഡ സാരസ്വത ബ്രാഹ്മണ മഹാസഭയുടെ ആഭിമുഖ്യത്തില്‍ നടന്ന  എഴുന്നള്ളത്തില്‍ നിന്ന്.  ഫോട്ടോ: രാജുസുന്ദരം
വിനായകചതുര്‍ഥി ആഘോഷത്തിന്റെ ഭാഗമായി പഴവങ്ങാടി മഹാഗണപതിക്ഷേത്രത്തിനു മുന്നില്‍ ഗൗഡ സാരസ്വത ബ്രാഹ്മണ മഹാസഭയുടെ ആഭിമുഖ്യത്തില്‍ നടന്ന എഴുന്നള്ളത്തില്‍ നിന്ന്.
ഫോട്ടോ: രാജുസുന്ദരം

തിരുവനന്തപുരം: വിഘ്നേശ്വരസങ്കല്‍പ്പത്താല്‍ ഗണപതിയെ വണങ്ങി നാടെങ്ങും വിനായകചതുര്‍ത്ഥി ആഘോഷിച്ചു. ജില്ലയിലെ ക്ഷേത്രങ്ങളിലെല്ലാം ഗണപതിയുടെ ഉപദേവതാക്ഷേത്രത്തില്‍ ചതുര്‍ത്ഥി പൂജ നടന്നു. പഴവങ്ങാടി ശ്രീമഹാഗണപതി ക്ഷേത്രം ഉള്‍പ്പെടെ എല്ലാ പ്രധാനഗണപതി ക്ഷേത്രങ്ങളിലും നിരവധി ഭക്തര്‍ ചതുര്‍ത്ഥി തൊഴുതു.

പുലര്‍ച്ചെ മഹാഗണപതിഹോമത്തോടെയാണ് ക്ഷേത്രങ്ങളില്‍ പൂജകള്‍ ആരംഭിച്ചത്. തുടര്‍ന്ന് വിവിധതരം ഹോമങ്ങളും ഉച്ചയ്ക്ക് അന്നദാനവും വൈകിട്ട് ചതുര്‍ത്ഥി പൂജ, എഴുന്നള്ളത്ത് എന്നിവയും ഉണ്ടായിരുന്നു. പഴവങ്ങാടി ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ നല്ല ഭക്തജനത്തിരക്കായിരുന്നു. നാളികേരമുടച്ചും നേര്‍ച്ച അര്‍പ്പിച്ചും ഭക്തര്‍ വിനായകചതുര്‍ത്ഥിയില്‍ പങ്കുചേര്‍ന്നു. ക്ഷേത്രത്തില്‍ എഴുന്നള്ളത്തും ഉണ്ടായിരുന്നു.

തമ്പാനൂര്‍ ഗണപതിക്ഷേത്രം, വഞ്ചിയൂര്‍ കമ്മട്ടം ഗണപതിക്ഷേത്രം, വഴുതയ്ക്കാട് മഹാഗണപതിക്ഷേത്രം, തമ്പാനൂര്‍ വിഘ്നേശ്വര സ്വാമി കോവില്‍, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും മറ്റ് ക്ഷേത്രങ്ങളിലും വിനായകചതുര്‍ത്ഥി ആഘോഷം നടന്നു.

ഗണേശോത്സവ ട്രസ്റ്റിന്റെ നിമജ്ജനത്തിനുള്ള വിഗ്രഹപ്രതിഷ്ഠ നടന്ന ജില്ലയിലെ 1,108 കേന്ദ്രങ്ങളിലും വെള്ളിയാഴ്ച വിനായകചതുര്‍ത്ഥി ആഘോഷം നടന്നു. ഇവിടെ ഭക്തര്‍ കൊഴുക്കട്ട പൊങ്കാല അര്‍പ്പിച്ചു. ശംഖുംമുഖത്ത് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സര്‍വവിഘ്നനിവാരണ യജ്ഞം സംഘടിപ്പിച്ചിട്ടുണ്ട്. 28ന് വൈകുന്നേരം പഴവങ്ങാടിയില്‍നിന്നു വിഗ്രഹനിമജ്ജന ഘോഷയാത്ര ആരംഭിക്കും. ശംഖുംമുഖത്ത് 1,00,008 കൊട്ടത്തേങ്ങകള്‍ ഉപയോഗിച്ചുള്ള മഹാഗണപതിഹോമം നടക്കും. ഗൗഡസാരസ്വത ബ്രാഹ്മണ മഹാസഭയുടെ നേതൃത്വത്തില്‍ നടന്ന ചതുര്‍ത്ഥിയാഘോഷത്തില്‍ ശംഖുംമുഖം ആറാട്ടുകടവില്‍ വിഗ്രഹനിമജ്ജനം നടന്നു. പൂജകള്‍ക്ക് ശേഷമാണ് വിഗ്രഹഘോഷയാത്ര പുറപ്പെട്ടത്. കൈമനം അമൃതാനന്ദമയി മഠത്തില്‍ ഗണേശചതുര്‍ത്ഥിയുടെ ഭാഗമായി കളിമണ്ണില്‍ നിര്‍മിച്ച ഗണേശമൂര്‍ത്തികള്‍ വിതരണം ചെയ്തു.

ShareTweetSend

Related News

കേരളം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കേരളം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

Discussion about this post

പുതിയ വാർത്തകൾ

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies